ഇന്ന് ഏപ്രിൽ 7. ലോകത്താകമാനം ഇന്ന് ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നു.പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.
നമ്മുടെ എല്ലാവരുടെയും സൗന്ദര്യം നമ്മുടെ ആരോഗ്യമാണ്. ആരോഗ്യം നിലനിർത്താൻ നല്ല ഭക്ഷണമാണ് ആവശ്യം. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് അടിസ്ഥാനമാക്കുന്ന ആഹാരം അല്ലെങ്കിൽ നമ്മുടെ ഭക്ഷണ രീതികളെക്കുറിച്ചാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്. ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ആഹാരം എന്ന ഘടകം തെരഞ്ഞെടുക്കുമ്പോൾ നാം നിഷ്കർഷയും വിവേചനം പുലർത്തിയേ തീരൂ.
വിളമ്പുന്ന ഭക്ഷണത്തിൻറെ രുചിയുടെ അടിസ്ഥാനത്തിലല്ല അത് നല്ല ഭക്ഷണമാണോ, ചീത്ത ഭക്ഷണമാണോ എന്ന് നിർണയിക്കേണ്ടത്. ആഹാരം മിതവും സമീകൃതവും ആയിരിക്കണം. ഭക്ഷണത്തിലെ ജീവകങ്ങളുടെ ഔഷധഗുണങ്ങൾ ഗണ്യമായി കുറയുമ്പോൾ മനുഷ്യർ രോഗങ്ങൾക്ക് അടിമപ്പെടുകയും ആയുസ്സ് കുറയുകയും ചെയ്യുന്നു. ശരീരത്തെ നിലനിർത്തുന്ന മൂന്നു തൂണുകളിൽ പ്രധാനമാണ് ആഹാരം, നിദ്ര, ബ്രഹ്മചര്യം. എല്ലാ പ്രാണികളും ഭക്ഷണത്തിലടങ്ങിയിട്ടുള്ള പഞ്ചഭൂത ത്തെ മനസ്സിലാക്കുന്നത് അത് ഉൾക്കൊള്ളുന്ന രസങ്ങളിലൂടെയാണ്. മധുരം, ഉപ്പ്, പുളി,കയ്പ്,കഷായം, എരിവ് എന്നിങ്ങനെ ആറാണ് ഈ രസങ്ങൾ. ഈ രസങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം ശരീര വളർച്ചയ്ക്കും, ബാക്കിയുള്ളവ ശരീരശുദ്ധി,ശരീര ശോഷണം എന്നിവയ്ക്കും കാരണമാകുന്നു.
മധുരം തുടങ്ങിയ രസങ്ങൾ ശരീര പോഷണത്തിന് കാരണം ആകയാൽ അവ കൂടുതലായും കയ്പ് തുടങ്ങിയ രസങ്ങൾ ശരീരശോഷണത്തിന് കാരണം ആകയാൽ അവർ കുറച്ചു കഴിക്കണം. ഈ ആവശ്യങ്ങൾക്ക് ആനുപാതികമായി ആണത്രേ പ്രകൃതി ആഹാരവസ്തുക്കൾ സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ പല തരത്തിലുള്ള വിശിഷ്ട ആഹാരരീതികൾ ശാസ്ത്രീയ നിഗമനങ്ങളുടെ വെളിച്ചത്തിൽ നാം തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഔഷധ ഗുണമുള്ള ആഹാരം തെരഞ്ഞെടുക്കുകയും അവ സമയാസമയങ്ങളിൽ കഴിക്കുകയും ചെയ്യുക എന്നത് ഒരു നിഷ്ഠ ആയി എടുക്കുക.
Today is April 7. World Health Day is celebrated around the world. The first health council was convened in 1948 by the World Health Organization. Since 1950, the First Health Council has decided that World Health Day should be celebrated on April 7 every year. Celebrating World Health Organization Foundation Day, it also serves to bring any global health issue to the world's attention.
The beauty of all of us is our health. You need good food to stay healthy. That’s why I want to talk here about food based on health or our eating habits. When it comes to choosing the food that is essential for the survival of life, we must be precise and discriminating. We often forget that the root cause of most diseases is dietary disorders. It is not the taste of the food that is served that determines whether it is good food or bad food. The diet should be moderate and balanced.
ആഹാരത്തെ ഔഷധം ആക്കി കണക്കാക്കി ആഹാരക്രമം ചിട്ടപ്പെടുത്തിയാൽ അനവധി രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷനേടാം. ഔഷധ ഗുണമുള്ള ആഹാരം നമ്മുടെ ആവശ്യാനുസരണം ഉപയോഗിച്ചാൽ അനാവശ്യമായ ഔഷധസേവ ഒഴിവാക്കാം.
Share your comments