<
  1. News

വന്യത എന്ന ആശയത്തെ മുറുകെ പിടിക്കാം. പ്രകൃതിയോട് ഇണങ്ങി ജീവിക്കാം

ഇന്ന് ലോകത്തെമ്പാടും വന ദിനമായി ആചരിക്കുന്നു. വനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് പൊതുസഭ 2012 മുതലാണ് ഈ ദിനത്തെ ലോക വന ദിനമായി ആചരിച്ചു വരുന്നത്. പ്ലാസ്റ്റിക് പോലുള്ള അജൈവ വസ്തുക്കളുടെ ഉപയോഗവും, ഇക്കോ ടൂറിസം പോലുള്ള വൻ പദ്ധതികളും നമ്മുടെ ഭൂമിയുടെ പുതപ്പിനെ ഇല്ലാതാക്കുന്നു.

Priyanka Menon
വന്യത എന്ന ആശയത്തെ മുറുകെ പിടിക്കാം
വന്യത എന്ന ആശയത്തെ മുറുകെ പിടിക്കാം

ഇന്ന് ലോകത്തെമ്പാടും വന ദിനമായി ആചരിക്കുന്നു. വനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് പൊതുസഭ 2012 മുതലാണ് ഈ ദിനത്തെ ലോക വനദിനമായി ആചരിച്ചു വരുന്നത്. പ്ലാസ്റ്റിക് പോലുള്ള അജൈവ വസ്തുക്കളുടെ ഉപയോഗവും, ഇക്കോ ടൂറിസം പോലുള്ള വൻ പദ്ധതികളും നമ്മുടെ ഭൂമിയുടെ പുതപ്പിനെ ഇല്ലാതാക്കുന്നു. ഈ അനീതികൾക്കെതിരെ വേണ്ടത് ചില മാനുഷിക ഇടപെടലുകൾ മാത്രമാണ്.

പലപ്പോഴും നമ്മൾ ഈ അനീതിക്കെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകർക്കുന്ന മാനുഷിക ഇടപെടലുകൾക്ക് നേരെ നമ്മൾ ശബ്ദമുയർത്തിയില്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ പ്രകൃതിയുടെ ആവരണമായിരിക്കും. വനത്തെ കുറിച്ചും, മരങ്ങൾ വച്ചു പിടിപ്പിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും വരുംതലമുറക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

നാം നേരിടുന്ന കാലാവസ്ഥ പ്രശ്നങ്ങൾ പോലും വനനശീകരണത്തിന്റെയും വന ചൂഷണത്തിന്റെയും പ്രതിഫലനങ്ങളാണ്. ഭൂമിയുടെ മൂന്നിലൊരുഭാഗം വനമാണ്. നമ്മുടെ ഭൂമിയെ ജല സമ്പന്നമാക്കുന്നതിൽ വനത്തിനുള്ള പങ്ക് പ്രധാനമാണ്. എന്നാൽ ചോർന്നുപോയി കൊണ്ടിരിക്കുന്ന വനസമ്പത്ത് ജലലഭ്യതയുടെ കാര്യത്തിലും മാറ്റങ്ങൾ വരുത്തി.

ശുദ്ധജലം ലഭ്യമാകാതെ ഇന്നത്തെ കാലത്ത് മനുഷ്യൻ വലയുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 80 ശതമാനം അഥവാ പത്തിൽ 8 പേർ ജലക്ഷാമം നേരിടുന്നു. ഓരോ വർഷവും 13 മില്യൺ ഹെക്ടർ വനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ഗണത്തിൽപ്പെട്ട ജന്തുക്കളുടെയും സസ്യജാലങ്ങളുടെയും പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന വനം സംരക്ഷിച്ചാൽ മാത്രമേ ഇവയുടെ നിലനിൽപ്പ് സാധ്യമാകൂ.

Today is Forest Day around the world. The General Assembly has been observing this day as World Forest Day since 2012 with the aim of protecting forests. The use of inorganic materials such as plastics and large projects such as eco-tourism are destroying our earth's blanket. All that is needed is some human intervention against these injustices. Too often we turn a blind eye to this injustice. If we do not speak out against human intervention that destroys the earth's ecosystem, we will lose our natural environment. It is the duty of each and every one of us to educate the next generation about the forest and the need to plant trees. Even the climate problems we face are a reflection of deforestation and deforestation. One third of the land is forest. The role of forests is important in enriching our land with water.

വന്യജീവികളുടെ സ്വൈരവിഹാരം അവയുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവർത്തികളാണ് ഇല്ലാതാക്കേണ്ടത്. വന്യജീവികൾക്ക് സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടാതിരിക്കാനും, വനസമ്പത്തും, വനവിഭവങ്ങളും സംരക്ഷിക്കാനും ഉള്ള നടപടികൾ നാം കൈക്കൊള്ളണം. നമുക്ക് വന്യത എന്ന ആശയത്തെ മുറുകെ പിടിക്കാം.

English Summary: Today is Forest Day around the world The General Assembly has been observing this day as World Forest Day since 2012 with the aim of protecting forests

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds