സർവ്വ രാജ്യത്തൊഴിലാളി കൾ അഭിമാനപൂർവ്വം ഓർത്തു വയ്ക്കുകയുംആഘോഷിക്കുകയും ചെയ്യുന്ന ദിനം!
പക്ഷേ, കോവിഡിൻ്റെ ഭീതിദഅവസ്ഥയിൽ മെയ് ദിന ചിന്ത നിറം കെടാം.
അതേ സമയം തൊഴിലും തൊഴിലാളിയും ഏറ്റവും പ്രധാനപ്പെട്ടതാണെന്ന കാര്യവും ഈ കോവിഡ്കാലം നമ്മെ ഓർമ്മപ്പെടുത്തുന്നു. തൊഴിലിൻ്റെ മഹത്വം വെളിപ്പെടുത്തുന്ന പുഞ്ചിരിയുമായ് ലക്ഷക്കണക്കിനു തൊഴിലുറപ്പ്തൊഴിലാളികൾ നമ്മുടെ കൺമുമ്പിലൂടെ ഒഴുകിനീങ്ങുന്നത് കാണുന്നില്ലേ?
അവരിൽ ബഹുഭൂരിപക്ഷവും ഇന്ന് അഭിമാനപൂർവ്വംജീവിക്കുന്നത് തൊഴിലിൻ്റെഉറപ്പ് - മഹത്വം - ഒന്നു കൊണ്ടു മാത്രമാണ്. ഇക്കാര്യം മനസ്സിലാക്കേണ്ടത് പദ്ധതിയെ വിമർശിക്കുന്നവരും തൊഴിലാളികളെ ഇകഴ്ത്തിക്കാട്ടുന്ന വരുമാണു്!അവർ കാര്യങ്ങൾ തിരിച്ചറിയണം.
മാലിന്യം കെട്ടിക്കിടന്നഭുമി ക്കും വിളകൾക്കുംജനജീവിതത്തിനും രക്ഷാമാർഗം തുറന്നുകൊടുത്തവർ, ആസ്തി നിർമ്മാണ രംഗത്ത് ആൺ - പെൺ ഭേദമില്ലാതെ വിജയക്കൊടി പാറിച്ചവർ,ഹരിത സമൃദ്ധിക്ക് നവചൈതന്യം പകരാൻ കൂട്ടുനിന്നവർ,"തൊഴിലുറപ്പു തൊഴിലാളി "എന്ന സാക്ഷ്യപത്രത്തിൽഅഭിമാനം കൊള്ളുന്നവർ മെയ്ദിനം അവരുടെയും അഭിമാന ദിനമാണു്!എന്നാൽ തൊഴിൽ മഹത്വവും തൊഴിൽ പദവിയും സവിശേഷതകൾചാർത്തുമ്പോഴും നാട്ടിൽ തൊഴിലെടുക്കാൻ ആളില്ലാത്ത ദയനീയ സ്ഥിതി കോവിഡിനു മുമ്പും കോവിഡ് കാലത്തും കോവിഡിനു ശേഷവും മെയ്ദിന സ്മരണകളുടെ നിറം കെടുത്തും.
ഇനി ഒന്നോർമ്മിക്കുക:ചുട്ടുപൊള്ളുന്ന വെയിലത്തും നിർത്താതെപെയ്യുന്ന മഴയത്തും റോഡും പാലവും മന്ദിരങ്ങളും നിർമ്മിക്കുന്നവർ,പറമ്പിലും പാടത്തും ഉഴുതും കൊയ്തും പച്ചക്കറി പ്പന്തലുകൾ നിർമ്മിച്ചും നാൽക്കാലികളെ
പരിപാലിച്ചും ഭക്ഷണ ശാലകളിൽ പണിയെടുത്തുംകഴിയുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ കേരളം വിട്ടു പോയാൽ സ്ഥിതിയെന്താവും!ഇപ്പോൾ പോലും പണമൊഴുക്കുന്ന മരമെന്നറിയുന്ന റബ്ബർമരത്തിലെ
പാലെടുക്കാനുംഷീറ്റ ടിക്കാനുംതൊഴിലാളികളില്ല!കല്പവൃക്ഷമെന്നറിയുന്നതെങ്ങിലെ വിളവെടുക്കാനും മരുന്നുവയ്ക്കാനും തൊഴിലാളി ക്ഷാമം!തൊഴിൽമാഹാത്മ്യം[Dignity of Labour]പാടിപ്പുകഴ്ത്തുമ്പോഴുംതൊഴിലെടുക്കാൻ മനസ്സില്ലെന്ന് തെളിയിക്കു ന്നവരാണ് മലയാളികൾ !നമ്മുടെ ഈ മനോഭാവംമാറണം, മാറ്റണം.അതിനൊരു പോംവഴി ഈ വർഷത്തെ മെയ്ദിനസന്ദേശമായിട്ടെടുക്കാം:
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുംഅയ്യങ്കാളി നഗര തൊഴിൽപദ്ധതിയിലും പ്രവർത്തിയെടുക്കുന്ന10 -20% പേർ പ്രത്യേക തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരും ആരാഗ്യമുള്ളവരുമാകും.അവരെ തെരെഞ്ഞെടുത്ത് തൊഴിൽബാങ്ക് ( ലേബർബാങ്ക്)ഉണ്ടാക്കണം. അവർക്ക്പരിശീലനവും ബോധവൽക്കരണവും നൽകി തൊഴിൽ മേഖലയിലെ നിർണായക ശക്തിയാക്കണം. പ്രത്യുല്പന്ന പരമായ വികസന പ്രവർത്തനങ്ങൾക്കെല്ലാംപണം മാത്രമല്ല അധ്വാനവും പ്രധാന ഘടകമാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്പണം മാത്രമേ നൽകാൻ കഴിയൂ. അധ്യാനം നൽകാൻ അധ്വാന ബാങ്കുകൾ - തൊഴിൽ ബാങ്കുകൾ - തന്നെയുണ്ടാവണം.ഈ വർഷത്തെ മെയ്ദിനചിന്തകളിൽ Labour Bank
ആവട്ടെ നമ്മുടെ പ്രധാന ചിന്ത!മെയ് 2ന് ജയം നേടി അധികാരമേൽക്കുന്നസംസ്ഥാന സർക്കാരിനുമുമ്പിൽ സമർപ്പിക്കാംകേരളം നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻLAB0UR BANKSലേബർബാങ്കുകൾ!
Tട Viswan (റിട്ട. കൃഷി ഓഫീസർ )
Share your comments