ഇന്ന് ലോക ഭൗമ ദിനം. ജനങ്ങളിൽ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സെനറ്റർ ആയിരുന്ന ഗോലോഡ് നെൽസൺ ആയിരുന്നു 1970 ഏപ്രിൽ 22ന് ഭൗമ ദിനാചരണത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഇതിൻറെ നേതൃത്വം യുഎൻ ഏറ്റെടുക്കുകയാണ് ചെയ്തത്. അമേരിക്കയിലെ കാലിഫോർണിയയിൽ എണ്ണക്കിണർ ചോർച്ചയെ തുടർന്ന് ആയിരക്കണക്കിന് മത്സ്യങ്ങളും കടൽജീവികൾ ചത്തുപൊങ്ങി.
ഇതോടെ അമേരിക്കയിൽ പ്രതിഷേധം അലയടിച്ചു. ഇതിൻറെ ഫലമായിരുന്നു ആദ്യ ഭൗമ ദിനാചരണം. പ്രകൃതി സംരക്ഷണം എന്ന മുദ്രാവാക്യം ആദ്യമായി ഇവിടെ ഉയർന്നു. ഇന്ന് ഇതിൻറെ അമ്പത്തിയൊന്നാം വാർഷികം അമേരിക്കയിൽ മാത്രമല്ല ലോകത്താകമാനം ആചരിക്കുന്നു. ഏപ്രിൽ 22 ഭൗമ ദിനാചരണം ആയി ഏറ്റെടുക്കുന്നതിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഉത്തരാർദ്ധഗോളത്തിൽ വസന്തകാലവും ദക്ഷിണാർദ്ധഗോളത്തിൽ ശരത് കാലം തുടങ്ങുന്ന ദിവസമാണ് ഇന്ന്.
വീണ്ടുമൊരു ഭൗമ ദിനം കടന്നുവരുമ്പോൾ ആ ദിനം നമ്മളിൽ അത് പല സൂചനകളും തരുന്നു. ആഗോളതാപനവും, കാലാവസ്ഥ വ്യതിയാനവും, പ്രകൃതിവിഭവങ്ങളും ദുരുപയോഗവും മനുഷ്യ ജീവിതത്തിന് തന്നെ വെല്ലുവിളിയായി നിൽക്കുന്ന അവസ്ഥയാണ് ഇന്ന്. സർക്കാർ പൂർണമായും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിൻറെ ഉപയോഗം പൂർണമായി ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. പ്ലാസ്റ്റിക് ഉപയോഗം പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിവ് ആണ് ഓരോവ്യക്തിക്കും വേണ്ടത്. മണ്ണിൽ എളുപ്പം ജീർണ്ണിക്കുന്ന കടലാസു ബാഗിലേക്ക് മാറേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്.
പ്ലാസ്റ്റിക് ബാഗുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക നമ്മുടെ വായുവിനെ തന്നെയാണ് മലിനസ പ്പെടുത്തുന്നത്. ഇതുപോലെതന്നെ നമ്മുടെ ജീവവായു തന്നെ മലിനപ്പെടുത്തുന്ന മറ്റൊരു ഘടകമാണ് വാഹനങ്ങളിൽ നിന്ന് പുറംതള്ളുന്ന പുക. ഇതിനുപുറമേയാണ് പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം. അങ്ങനെ മനുഷ്യൻ പ്രകൃതിക്കുമേൽ ചെയ്തുകൂട്ടുന്ന അതിക്രമങ്ങൾ അനവധി. ഇതിനെല്ലാം പ്രതിവിധി ഒന്നേയുള്ളൂ.
Today is World Earth Day. Golod Nelson, an American senator, started Earth Day on April 22, 1970, with the goal of raising awareness about environmental issues among the people. It was later taken over by the UN. Thousands of fish have died as a result of an oil well leak in California, USA. With this, protests erupted in the United States. The result was the first Earth Day celebration. The slogan of nature conservation was first raised here. Today marks its 51st anniversary, not just in the United States but around the world. There is another special feature of the celebration of April 22 as Earth Day. Today is the beginning of spring in the Northern Hemisphere and autumn in the Southern Hemisphere. As another Earth Day approaches, that day gives us many clues. Today, global warming, climate change, and the misuse of natural resources pose a challenge to human life itself. Although the government has completely banned plastic, it has not taken the necessary steps to eliminate its use completely. Everyone needs to realize that the use of plastic is harmful to both nature and man.
മനുഷ്യരാശിയെ ഒന്നാകെ അവൾക്ക് വേണ്ടി ഒരു കുട വിരിച്ചു നൽകുക.. അതെ ഭൂമിയെ ഉർവരം ആക്കുവാൻ മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കാം.
Share your comments