ഇന്ന് ലോക വനദിനം. എല്ലാ വർഷവും മാർച്ച് 21 ലോക വന ദിനമായി ആചരിക്കുന്നു. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2012 മുതൽ ഐക്യരാഷ്ട്രസഭയുടെ പൊതുഘടകം ആയ പൊതുസഭയുടെ അംഗീകാരത്തോടെ ഈ ദിനം ലോക വന ദിനമായി ആചരിക്കപ്പെടുന്നത്. ഓരോ വർഷവും ഓരോ പ്രത്യേക ലക്ഷ്യങ്ങളോടെ ഈ ദിനം അന്ന് തൊട്ട് ആചരിച്ചുവരുന്നു. എങ്കിലും വർഷംതോറും ഈ ദിനം ആചരിക്കപ്പെടുന്നതിൻറെ പ്രധാന ലക്ഷ്യം ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന മാനുഷിക ഇടപെടലുകൾ ഇല്ലാതാക്കുക, നമ്മുടെ വനസമ്പത്ത് കാത്തു സൂക്ഷിക്കുക എന്നതിനു വേണ്ടിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വന്യത എന്ന ആശയത്തെ മുറുകെ പിടിക്കാം. പ്രകൃതിയോട് ഇണങ്ങി ജീവിക്കാം
Today is World Forest Day. March 21st is World Forest Day. World Forest Day has been observed since 2012 with the aim of protecting forests from deforestation with the approval of the United Nations General Assembly.
കനത്ത ചൂടും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കേരളത്തിൽ നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന് പ്രധാന കാരണം ചോർന്നുപോയി കൊണ്ടിരിക്കുന്ന നമ്മുടെ വനസമ്പത്ത് ആണ്. കാലങ്ങളായുള്ള വനനശീകരണ പ്രക്രിയയാണ് ഇതിനു എല്ലാം കാരണം. ഭൂമിയുടെ മൂന്നിൽ ഒരു ഭാഗം വനം ആണെന്ന കാര്യം നമ്മൾക്കെല്ലാവർക്കും അറിയാം. എന്നാൽ ഈ സമ്പത്ത് വർദ്ധിപ്പിക്കുവാൻ നല്ല മനുഷ്യൻ ശ്രമിക്കുന്നത്, നശിപ്പിക്കുവാൻ ആണ്. ഓരോ വർഷവും 14 മില്യൺ ഹെക്ടർ വനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
നശിച്ചുകൊണ്ടിരിക്കുന്ന വനസമ്പത്ത് 20 ശതമാനം വരെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിനും, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആക്കം കൂട്ടുകയും ചെയ്യുന്നു. ഭൗമോപരിതലത്തിലെ 80 ശതമാനം ജീവിവർഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രമായ വനം നശിക്കുന്നതിലൂടെ ഭൂമി തന്നെയാണ് ഇല്ലാതാവുന്നത്. പ്ലാസ്റ്റിക് പോലുള്ള അപകടകരമായ വസ്തുക്കൾ നമ്മുടെ ജൈവ വ്യവസ്ഥയെ ബാധിക്കുന്ന ഒന്നാണ്. ഇതിൻറെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക തന്നെ വേണം. കൂടാതെ ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാകുന്ന ദുരന്ത ഫലങ്ങളുടെ മറുവശത്തെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതും പ്രധാനമാണ്.
നമ്മുടെ വനസമ്പത്ത് കൈവിട്ടു പോകുമ്പോൾ ഒരു വശത്ത് ചെറു വനങ്ങൾ കൊണ്ട് ഹരിതാഭമായ ഒരു ഭൂമി സൃഷ്ടിക്കാൻ നമ്മൾക്ക് സാധിക്കണം. മനുഷ്യൻറെ സുഖസൗകര്യങ്ങൾ ക്ക് വേണ്ടി വനമേഖല കൊള്ളയടിക്കപ്പെട്ടുമ്പോൾ ഇവിടെ ഉണ്ടാകുന്നത് പ്രകൃതി ദുരന്തങ്ങളും, തീര വേദനകളും ആണെന്നുള്ള ബോധം ഓരോരുത്തർക്കും ഉണ്ടാകേണ്ടതാണ്. നശിപ്പിച്ചു കളഞ്ഞാൽ പെട്ടെന്ന് തിരിച്ചു വരുന്നതല്ല പച്ചപ്പ്. കാടു നിറയെ അതിജീവനത്തിന്റെ അവസാന ശ്രമങ്ങളിലാണ്. ഓരോ ഇല അനക്കങ്ങളും ഓരോ മുന്നറിയിപ്പുകളാണ് ആണ്. ഈ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതല്ല.മണ്ണിനെ ജൈവ സമ്പുഷ്ടവും, ഭൂമിയെ ജല സമ്പന്നവും ആക്കുന്ന വനങ്ങളെ കാത്തുസൂക്ഷിക്കണം. ഈ ജൈവവൈവിധ്യത്തിന്റെ കലവറ അടുത്ത തലമുറയ്ക്കായി നാം കരുതണം...
ബന്ധപ്പെട്ട വാർത്തകൾ: മൂന്ന് സെന്റിൽ ചുവടെയുള്ള സ്ഥലത്ത് ഒരു കൊച്ചു വനം ഒരുക്കാൻ കഴിയും മിയാവാക്കിയിലൂടെ
Share your comments