1. News

ഇന്നത്തെ ജോലി ഒഴിവുകൾ (08/12/2023)

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ECHO, TMT, Holter എന്നിവയിൽ മുൻപരിചയം വേണം.

Meera Sandeep
Today's Job Vacancies (08/12/2023)
Today's Job Vacancies (08/12/2023)

ലാബ് ടെക്നീഷ്യൻ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള  ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ECHO, TMT, Holter എന്നിവയിൽ മുൻപരിചയം വേണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484 – 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം: അഭിമുഖം 12ന്

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി., ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ആയുര്‍വേദ തെറാപ്പി കോഴ്സാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഡിസംബര്‍ 11നകം dmoismalpy@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. 0477-2252965 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 12നാണ് അഭിമുഖം.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ തസ്‌തികകളിലെ നിയമനത്തിനായുള്ള പിഎസ്സി വിജ്ഞാപനം ഡിസം.29ന് പ്രസിദ്ധീകരിക്കും

നഴ്സിങ് ഓഫീസർ നിയമനം

നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് ഓഫീസർ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഡിസംബർ 11ന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ അഭിമുഖം നടക്കും.

ഓഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത:  ബിഎഎസ്എൽപി/ തത്തുല്യം/ ആർ സി ഐ രജിസ്ട്രേഷൻ/ ജോലി പരിചയം അഭികാമ്യം.

ഒരു വർഷത്തേക്കാണ് നിയമനം.  ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് രാവിലെ 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒരിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ  ഹാജരാവണം.

ബന്ധപ്പെട്ട വാർത്തകൾ: കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൽ ഡ്രോണ്‍ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം: അഭിമുഖം 12ന്

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി., ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ആയുര്‍വേദ തെറാപ്പി കോഴ്സാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഡിസംബര്‍ 11നകം dmoismalpy@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. 0477-2252965 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 12നാണ് അഭിമുഖം.

സൈകാട്രിസ്റ്റ് നിയമനം

നാഷ്ണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈകാട്രിസ്റ്റ് നിയമനം. യോഗ്യത എം.ഡി, സൈകാട്രിക് മെഡിസിന്‍ ഡിപ്ലോമ. പ്രായപരിധി 67. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഡിസംബര്‍ 12 നകം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.

ഡോക്ടറെ നിയമിക്കുന്നു

കോട്ടുകാൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. 15ന് രാവിലെ 11ന് കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി (MBBS, TCMC Registration Certificate, Experience Certificate) ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 7994697231.

ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 5447 ഓഫീസർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

അഭിമുഖം

നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍അടിസ്ഥാനത്തില്‍ എപ്പിഡെമിയോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനായി ഡിസംബര്‍ 16ന് അഭിമുഖം നടത്തും. എപ്പിഡെമിയോളജിസ്റ്റ്,- രാവിലെ 10 മുതല്‍ 11വരെയും, ലാബ് ടെക്‌നീഷ്യന്‍ - രാവിലെ 11 മുതല്‍ 12.30വരെയും, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- 12.30 മുതല്‍ 1.30വരെയുമാണ്.

യോഗ്യത: എപ്പിഡെമിയോളജിസ്റ്റ് -ഏതെങ്കിലും മെഡിക്കല്‍ ബിരുദം, എം പി എച്ച് /എം ഡി /ഡി പി എച്ച് നിര്‍ബന്ധം. അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം, എം പി എച്ച് /ഡി പി എച്ച് നിര്‍ബന്ധം.

ലാബ് ടെക്‌നീഷ്യന്‍ -സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡി എം എല്‍ ടി ആന്‍ഡ് ബി എസ് സി എം എല്‍ ടി, പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ,ഡി എം ഇ സര്‍ട്ടിഫിക്കറ്റ്.

ഡേറ്റ മാനേജര്‍ - കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം/ബി ഇ/ബി ടെക് ഇലക്ട്രോണിക്‌സ് /ഐ ടി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി: 2023 നവംബര്‍ 30ന് 40 വയസ്സ് കവിയരുത്.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പഞ്ചായത്തില്‍ എത്തണം. ഫോണ്‍ 0474 2593313.

English Summary: Today's Job Vacancies (08/12/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds