താല്‍ക്കാലിക നിയമനം
കുന്നോത്തുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് (അലോപ്പതി) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഗവ.അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12ന് രാവിലെ 11 മണിക്കകം കുന്നോത്തുപറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2313266.
സ്റ്റാഫ് നേഴ്‌സ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ നിയമനം. സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിങ് എന്നിവയാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. 17,000 രൂപയാണ് പ്രതിമാസ വേതനം. അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ തസ്തികയില്‍ എം.എസ്.സി സൈക്കോളജി/എം.എ. സൈക്കോളജി, എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രി), എം.എസ്.സി നേഴ്‌സിങ് (സൈക്ക്യാട്രി) എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രതിമാസ വേതനം 14,000 രൂപ. ഇരുതസ്തികകള്‍ക്കും 2023 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴി ഏപ്രില്‍ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ലഭിക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍. എച്ച്.എം (ആരോഗ്യകേരളം) അറിയിച്ചു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഒഴിവ്
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക ഉൾപ്പെടെ വിവരങ്ങൾ www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം വകുപ്പ് മേധാവി നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും നൽകുക. കേന്ദ്ര/ സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അപേക്ഷിക്കണം. അപേക്ഷ ഏപ്രിൽ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന്റെ പുറത്ത് 'Application for the post of Administrative Member in Kerala Administrative Tribunal' എന്ന് എഴുതിയിരിക്കണം.
ഡയാലിസിസ് ടെക്നീഷ്യന്‍: കൂടിക്കാഴ്ച 12 ന്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ ഏപ്രില്‍ 12 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഡി.എം.ഇ, അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ കോഴ്‌സ് എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.
Share your comments