കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം മാർക്കറ്റിംഗ് /ഹോട്ടൽ -ഹോസ്പിറ്റാലിറ്റി വിഷയങ്ങളിൽ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്.
ടൂറിസം മാർക്കറ്റിംഗിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും ഓരോ ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം)/എം.ടി.ടി.എം യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ ഒഴിവുണ്ട്.
യോഗ്യത 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം, (NCHMCT) /യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2023ന് 50 കഴിയാൻ പാടില്ല. പ്രതിമാസ വേതനം 24,00 രൂപ. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഓഗസ്റ്റ് 18നു മുമ്പായി അയക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org / 0471 2327707/2329468.
നാഷണല്‍ ആയുഷ് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ ഒഴിവ്
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷൻ വഴി ഗവ. ഹോമിയോ ആശുപത്രികളിലേക്കും ഒഴിവുവരാവുന്ന പദ്ധതികളിലേക്കുമായി ആയുഷ് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനായുള്ള അഭിമുഖത്തിന്റെ ഭാഗമായി അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ ആഗസ്റ്റ് 19ന് ശനി വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖ തിയതി പിന്നീട് അറിയിക്കും.
യോഗ്യത- ബി.എച്ച്..എം.എസ് ബിരുദത്തോടൊപ്പം കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കേണ്ടതാണ് പ്രതിമാസ വേതനം 35,700രൂപ. നിലവിലെ ഒഴിവുകളുടെ എണ്ണം ഒന്ന്.ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ- 0487-2939190
പീഡിയാട്രീഷൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പീഡിയാട്രീഷൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പീഡിയാട്രീഷൻ തസ്തികയിൽ എം ബി ബി എസ്, ഡിപ്ലോമ, എം ഡി ഇൻ പീഡിയാട്രിക്സ്, ടി സി എം സി രജിസ്ട്രേഷൻ പെർമനന്റ് യോഗ്യതയുള്ള 62 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ എംഫിൽ ക്ലിനിക്കൽ സൈക്കോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ യോഗ്യതയുള്ള 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 17ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2325824.
അധ്യാപക ഒഴിവുകൾ
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് വിഭാഗം, മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ജനറൽ വർക്ക്ഷോപ്പ് വിവിധ തസ്തികകളിലാണ് നിയമനം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 14 ന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്ത് പരീക്ഷ, അഭിമുഖത്തിനും ഹാജരാകുക. ഫോൺ : 04884 254484.
എജുക്കേറ്റർ ഒഴിവ്
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26 വൈകീട്ട് അഞ്ചു മണി. വിശദവിവരങ്ങൾക്ക്: 8281098863.
വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
രണ്ട് ഒഴിവുകളാണുള്ളത്. എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.
വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.
Share your comments