<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (30/05/2023)

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

Meera Sandeep
Today's Job Vacancies (30/05/2023)
Today's Job Vacancies (30/05/2023)

വാക്-ഇൻ-ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

എൽ.എൽ.ബിയും അഭിഭാഷക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപ വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ (ജനറൽ ആശുപത്രിയ്ക്ക് സമീപം, ഗവ. ഗേൾസ് സ്കൂളിന് എതിർവശം) എത്തണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com, www.keralasamakhya.org.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യക്കാരായ അധ്യാപകർക്ക് യുകെയിൽ തൊഴിലവസരം; പ്രതിവർഷം 27 ലക്ഷം രൂപ ശമ്പളം

ഗസ്റ്റ് അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അദ്ധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.  കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർ പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ജൂൺ  ആറിനു രാവിലെ 11 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.  നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.  കൂടുതൽ വിവരങ്ങൾക്ക്: brennencollege@gmail.com.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സീനിയര്‍ റസിഡന്റിന്റെ (പീഡിയാട്രിക് നെഫ്രോളജി) രണ്ട് ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 14നു രാവിലെ 11ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. DM or Fellowship in Paediatric Nephrology or DM in Nephrology or MD in Paediatrics (In the absence of above) എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/05/2023)

എൽ.ഡി. ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ രണ്ട് എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ, ബയോഡേറ്റ, കേരള സർവ്വീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ജൂൺ 23 നോ, അതിനുമുൻപോ കിട്ടത്തക്ക വിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011 (ഫോൺ നം. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം.

എസ്.ബി.എം.ആറിൽ ഒഴിവുകൾ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

English Summary: Today's Job Vacancies (30/05/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds