ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയാല്‍ ഇനി പരാതി അറിയിക്കാം. 1916 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. കുടിവെള്ള വിതരണം, സ്വീവേജ് സംവിധാനം എന്നിവ സംബന്ധിച്ച് പരാതി അറിയിക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റിയുടെ പുതിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറാണിത്.
ഒരേസമയം 30 പരാതികള്‍ സ്വീകരിക്കാവുന്ന സംവിധാനമാണ് 1916 എന്ന പുതിയ ഹെല്പ് ലൈന്‍. അവധിദിനങ്ങളുള്പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് എവിടെ നിന്നും ഏത് നെറ്റ്്വര്ക്കില്നിന്നും ഫോണ്‍ വഴി പരാതി അറിയിക്കാം. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ഫോണ്‍ വഴി കൈമാറും.ഒപ്പം ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കും ഔദ്യോഗിക ഇ-മെയിലിലേക്കും സന്ദേശങ്ങള്‍ അയക്കും.പരാതിപരിഹാരം സംബന്ധിച്ച തുടര്‍ നടപടികളുടെ വിവരവും പരാതിക്കാരന് കോള്‍ സെന്റര്‍ വഴി അറിയാം.ഈ നമ്പറിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. ഐ.ടി മിഷന് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് 1916 എന്ന ഹെല്പ് ലൈന്‍ നമ്പര്‍ ജല അതോറിറ്റിക്ക് അനുവദിച്ചത്.
Share your comments