തമിഴ്‌നാട്ടില്‍ തക്കാളിക്ക് വീണ്ടും വിലയിടിവ്. തക്കാളിക്കു വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ഒരു മാസമായി ഉദുമൽപേട്ട ഉൾപ്പെടെയുള്ള കർഷകർ വിളവെടുക്കാതെ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
തമിഴ്‌നാട്ടില്‍ തക്കാളിക്ക് വീണ്ടും വിലയിടിവ്. തക്കാളിക്കു വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ഒരു മാസമായി ഉദുമൽപേട്ട ഉൾപ്പെടെയുള്ള കർഷകർ വിളവെടുക്കാതെ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലേക്കുള്ള കയറ്റുമതി കുറഞ്ഞതും, അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചതിനാൽ ഉൽപാദനം വർധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണമായത്. മറയൂർ അതിർത്തി ഗ്രാമങ്ങളിലാണ് പ്രധാനമായും തക്കാളി കൃഷി ചെയ്യുന്നത്. ഉദുമല്‍പേട്ട, ഒട്ടംഛത്രം, പൊള്ളാച്ചി, കോയമ്ബത്തൂര്‍ എന്നീ മാര്‍ക്കറ്റുകളില്‍ നിന്നാണ്. പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്. ഇവിടെ നിന്ന് ദിവസം 60 ടണ്‍ തക്കാളിയാണ് കേരള വിപണിയിലേക്ക് എത്തുന്നത്.
14 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് കഴിഞ്ഞ ആഴ്ച 100 രൂപ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ 50 മുതൽ 70 രൂപ വരെയാണ് ലഭിക്കുന്നത്. ഒരു പെട്ടി തക്കാളി പറിച്ചെടുക്കുന്നതിന് 10 മുതൽ 12 രൂപ വരെയാണ് കൂലിയായി നൽകേണ്ടി വരുന്നത്. ഇത് കൃഷിയിടത്തിൽ നിന്നു ചന്തയിൽ എത്തിക്കുന്നതിന് 10 രൂപയ്ക്ക് മുകളിൽ ചെലവ് വരും. മാർക്കറ്റ് കമ്മിഷൻ പെട്ടിക്ക് ഒന്നിന് 3 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കൃഷിച്ചെലവിന് പുറമേ വിളവെടുത്ത് മാർക്കറ്റിൽ എത്തിക്കാൻ മാത്രം 23 രൂപ ചെലവ് വരുമ്പോൾ ലഭിക്കുന്നത് തുച്ഛമായ തുകയായതിനാലാണ് കർഷകർ വിളവ് കൃഷിയിടത്തിൽ തന്നെ ഉപേക്ഷിക്കുന്നത്. ഇത്തവണ കൃഷിയിറക്കാൻ ധാരാളം വെള്ളവും അനുകൂല കാലാവസ്ഥയും ലഭിച്ചതിനാൽ നല്ല വിളവുണ്ടായിരുന്നു.
English Summary: tomato price fall leaves farmers in doubts
Share your comments