രാജ്യത്തെ പച്ചക്കറി മൊത്തവ്യാപാരികളുടെ അഭിപ്രായമനുസരിച്ച് അടുക്കളയിലെ പ്രധാന പച്ചക്കറികളിൽ ഒന്നായ തക്കാളിയ്ക്ക് ഉടൻ തന്നെ കിലോഗ്രാമിന് 300 രൂപ വില കടക്കും. തക്കാളി, കാപ്‌സിക്കം, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിൽപന ഗണ്യമായി കുറഞ്ഞതിനാൽ പച്ചക്കറി മൊത്തക്കച്ചവടക്കാർ ഇപ്പോൾ നഷ്ടം നേരിടുകയാണെന്ന് കാർഷികോത്പന്ന വിപണന സമിതി പറഞ്ഞു.
രാജ്യത്തെ മൊത്തവിപണിയിൽ കിലോയ്ക്ക് 160 രൂപയുണ്ടായിരുന്ന തക്കാളി വില ഇപ്പോൾ 220 രൂപയായി ഉയർന്നു. ഇതുമൂലം ചില്ലറ വിൽപ്പന വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിലെ മദർ ഡയറിയിൽ, സഫൽ റീട്ടെയിൽ സ്റ്റോറുകൾ വഴി തക്കാളി കിലോയ്ക്ക് 259 രൂപയ്ക്ക് ബുധനാഴ്ച വിൽക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു.
പ്രധാന ഉൽപാദന മേഖലകളിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്ന് തക്കാളിയ്ക്ക് വിതരണ തടസ്സം ഏർപ്പെട്ടതിനെ തുടർന്നാണ് തക്കാളി വില ഇത്രയും അധികം ഉയരാൻ ഇടയായത്. ഹിമാചൽ പ്രദേശിലുണ്ടായ ഉരുൾപൊട്ടലും കനത്ത മഴയും കാരണം പച്ചക്കറികൾ കൊണ്ടുപോകുന്നതിൽ വ്യാപാരികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. രാജ്യത്തെ ഉൽപ്പാദകരിൽ നിന്ന് പച്ചക്കറി കയറ്റുമതി ചെയ്യുന്നതിന് പതിവിലും 6 മുതൽ 8 മണിക്കൂർ വരെ സമയം കൂടുതൽ എടുക്കുന്നുണ്ട്, അതിനാൽ ഇനിയും തക്കാളി വില, ഒരു കിലോയ്ക്ക് ഏകദേശം 300 രൂപ വരെ ആവാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അറിയിച്ചു.
പ്രധാന ഉൽപാദന സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന തക്കാളിയുടെയും മറ്റ് പച്ചക്കറികളുടെയും ഗുണനിലവാരം വളരെ കുറഞ്ഞതായും വിദഗ്ദ്ധർ അറിയിച്ചു. ഹിമാചൽ പ്രദേശിൽ ജൂലൈയിൽ പെയ്ത കനത്ത മഴയിൽ വൻ കൃഷിനാശമാണുണ്ടായത്. വരും ദിവസങ്ങളിൽ വില കിലോയ്ക്ക് 300 രൂപ വരെ എത്തിയേക്കുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ജൂലൈ 14 മുതൽ സബ്‌സിഡി നിരക്കിൽ തക്കാളി വിൽപന, കേന്ദ്ര സർക്കാർ ഇടപെട്ടതോടെ രാജ്യതലസ്ഥാനത്ത് ചില്ലറ വിൽപന വില കുറഞ്ഞു തുടങ്ങിയിരുന്നുവെങ്കിലും, ഇതിന്റെ ലഭ്യതക്കുറവ് കാരണം വീണ്ടും വില വർധിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ കാലവർഷം: ആദ്യ മാസങ്ങളിൽ 35% കുറവ് രേഖപ്പെടുത്തി
Pic Courtesy: Pexels.com
Share your comments