
ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളി സംഭരിച്ച് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനും (NAFED) നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (NCCF) കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ കുതിച്ചുയർന്ന തക്കാളി വില തണുപ്പിക്കാനാണ് ഈ നീക്കം കൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നത്.
തക്കാളി ചില്ലറ വിൽപ്പനവില കൂടുതലുള്ള സ്ഥലങ്ങളിൽ സംഭരിച്ച തക്കാളി വിതരണം ചെയ്യുമെന്ന് ഓദ്യോഗിക പ്രസ്‌താവനയിൽ കേന്ദ്രം അറിയിച്ചു. ജൂലൈ 14-നകം ഡൽഹി-എൻസിആർ മേഖലയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഡിസ്‌കൗണ്ട് നിരക്കിൽ തക്കാളി വിതരണം ചെയ്യുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് അടുത്ത മാസം പുതിയ വിളവെടുക്കുമ്പോൾ തക്കാളിയുടെ വില സ്ഥിരത കൈവരിക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു.
സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ വില ശരാശരി 326% മായി വർദ്ധിച്ചു. ദേശീയ തലസ്ഥാനത്തേയ്ക്കും, സമീപ പ്രദേശങ്ങളിലേക്കും തക്കാളിയുടെയും മറ്റ് പച്ചക്കറികളുടെയും പ്രാഥമിക വിതരണക്കാരായ ഹിമാചൽ പ്രദേശ് പോലുള്ള മലയോര സംസ്ഥാനങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയാണ് സ്ഥിതി കൂടുതൽ വഷളാക്കിയത് എന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും, വ്യത്യസ്ത അളവിൽ തക്കാളി ഉത്പാദിപ്പിക്കപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വിലക്കയറ്റം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തക്കാളി സംഭരിക്കാനൊരുങ്ങി കേന്ദ്രം
Pic Courtesy: Pexels.com
Share your comments