കോവളം,വിഴിഞ്ഞം കടലിലെ ചിപ്പി(കല്ലുമ്മേക്കായ) വിൽപ്പനയ്ക്കായി കോഴിക്കോട്ട് അങ്ങാടിയിലേക്ക്. ഇതാദ്യമായാണ് ചിപ്പിയുടെ വൻ ശേഖരം ജില്ലകൾ കടന്നു വിൽപനക്കായി പോകുന്നത്. വിഴിഞ്ഞം പുതിയ വാർഫിനു സമീപം തീരത്തുനിന്നു ടൺ കണക്കിനു ചിപ്പി ശേഖരം കണ്ടെയ്നർ വാഹനങ്ങളിലേറി പോവുകയാണ്. ട്രെയിൻ മാർഗവും കൊണ്ടുപോകുന്നുണ്ട്. വിഴിഞ്ഞം, കോവളം തീരക്കടലിലെ ചിപ്പിയിലെ മാംസത്തിൻ്റെ വലുപ്പക്കൂടുതലും,രുചിയുമാണ് വടക്കൻ ജില്ലകളിൽ ആവശ്യക്കാർ കൂടാൻ കാരണമെന്നു തൊഴിലാളികൾ. ഓഖി ചുഴലിയുടെ ആഘാതത്തിൽ കോവളം ഭാഗത്തെ ചിപ്പി കോളനികളും നശിച്ചതായി സ്വകാര്യ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ വർഷമാണ് വൻ തോതിൽ ചിപ്പി കിട്ടുന്നത്.
Courtesy: manorama
Share your comments