സംസ്ഥാനത്തെ കൃഷിയിടങ്ങൾ യന്ത്രവത്ക്കരിക്കാനായി കൃഷി വകുപ്പിൻ്റെ  നേതൃത്വത്തിൽ കൃഷി മിഷൻ രൂപീകരിക്കുന്നു.യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും,അറ്റകുറ്റപണികൾക്കും കർഷകർക്ക്  പരിശീലനം നൽകുക, വൈദഗ്ധ്യമുള്ള തൊഴിലാളികളെ  ലഭ്യമാക്കുക,ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കുക എന്നിവയാണ് കൃഷിമിഷൻ്റെ ലക്ഷ്യങ്ങൾ.
ഞാറ് നടൽ, കൊയ്ത്ത്, മെതി തുടങ്ങിയവ പൂർണമായുംയന്ത്രവത്കൃതമല്ല. 
പലയിടത്തും യന്ത്രങ്ങളുണ്ടെങ്കിലും പ്രവർത്തിപ്പിക്കാനാളില്ല. വൈദക്ത്യമുള്ള തൊഴിലാളികളുടെ അഭാവമാണ് ഇതിൻ്റെ പ്രധാന കാരണം .തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിനുള്ള കാർഷിക കർമ്മ സേന അഗ്രോ സർവീസ് സെന്ററുകൾ,എന്നിവയെ ഒറ്റ കുടക്കീഴിലാക്കും, കാർഷിക ഗവേഷക ,വിഷ പരിശീലന,പരിശോധന കേന്ദ്രങ്ങളെ ഏകോപിക്കും. ആധുനിക യന്ത്രങ്ങൾ ഉണ്ടെങ്കിലും അവ ഭൂരിഭാഗവും ശരിയായരീതിയിൽ ഉപയോഗിക്കുന്നില്ല.കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ചെയർമാനായി 14 അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി മിഷൻ്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചു .

Share your comments