22 മീറ്റർ ഉയരവും അതിനൊത്ത വണ്ണവുമുണ്ട് ഈ പുരാതന മരത്തിന് .പ്രായാധിക്യംകൊണ്ട് മരത്തിന്റെ വേരുകൾക്കിടയിൽ ഗുഹ പോലൊരു ഭാഗം രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ആളുകൾക്ക് ഉള്ളിലേക്കു കടക്കാനാകും. രണ്ടു ഡസനിലേറെ ആളുകളെ ഉൾക്കൊള്ളാവുന്നയത്ര വലുപ്പമാണ് ഈ ഗുഹയ്ക്കുള്ളത്.
30 മീറ്ററോളം വളരുന്ന മരമാണ് കർപ്പൂരം. തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഇവയുടെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം കർപ്പൂരം നിർമിക്കുന്നത്.
Share your comments