നിലവിലെ സപ്ലൈസ് ആവശ്യം നിറവേറ്റാൻ മാത്രം മതിയെന്നതിനാൽ വ്യാപാരികളുടെയും പ്രോസസ്സർമാരുടെയും കൈവശമുള്ള പയറുവർഗ്ഗങ്ങളുടെ സ്റ്റോക്കുകളിൽ കേന്ദ്ര സർക്കാർ നിരീക്ഷണം നടത്തുന്നു. ആഫ്രിക്കയിൽ നിന്നുള്ള കയറ്റുമതിയിലെ അസ്വസ്ഥതകൾ കാരണം രണ്ടാഴ്ച മുമ്പ് തുവര പരിപ്പിന്റെ മിൽ ഗേറ്റ് വില 6-7% ഉയർന്നതിന് ശേഷമാണ് സ്റ്റോക്കിന്റെ കർശനമായ നിരീക്ഷണം ആരംഭിച്ചത്. മൊസാംബിക്കുമായുള്ള കയറ്റുമതി പ്രശ്‌നം ഇന്ത്യൻ സർക്കാർ പരിഹരിച്ചതിനെത്തുടർന്ന് വില കിലോയ്ക്ക് 5-6 രൂപ കുറഞ്ഞ് 104 രൂപയായി.
വ്യാപാരികൾ, മില്ലർമാർ, ഇറക്കുമതിക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർ തങ്ങളുടെ സ്റ്റോക്ക് ഹോൾഡിംഗ് വെളിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും നവംബർ 7 ന് അയച്ച കത്തിൽ ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെളിപ്പെടുത്തിയ സ്റ്റോക്കുകളും വിലകളും സൂക്ഷ്മമായി നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു.
ഡിസംബറിൽ ആരംഭിക്കുന്ന വിളവെടുപ്പ് സീസണിൽ തുർ ദാൽ അഥവാ തുവര പരിപ്പ് ഉൽപ്പാദനം മുൻ സീസണിനേക്കാൾ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. കേന്ദ്രത്തിന്റെ കത്തിനെത്തുടർന്ന്, തുവര പരിപ്പ് ഉൽപ്പാദനം, സംസ്കരണം, വ്യാപാരം, ഇറക്കുമതി എന്നിവയുടെ വലിയ കേന്ദ്രമായ മഹാരാഷ്ട്രയിലെ സർക്കാർ, മൂല്യ ശൃംഖലയിലെ എല്ലാ പങ്കാളികളുടെയും ഓൺലൈൻ യോഗം ബുധനാഴ്ച വിളിച്ചുചേർത്തു.
ഓരോ വ്യാപാരിയും, അത് പോലെ മില്ലറും തങ്ങളുടെ പോർട്ടലിൽ സ്റ്റോക്കുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി, മൊസാംബിക്കിൽ നിന്ന് ഇന്ത്യയിലേക്ക് തുവര പരിപ്പ് കയറ്റി പോകുന്ന ഏഴ് കപ്പലുകൾ തുറമുഖങ്ങളിൽ കുടുങ്ങിയതായി വാർത്ത വന്നതിനെ തുടർന്നാണ് തുവര പരിപ്പിനു വില കുതിച്ചുയരുന്നതെന്ന് ഓൾ ഇന്ത്യ ദാൽ മില്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് അഗർവാൾ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ : Sugar Price: ആഗോള വിപണിയിൽ പഞ്ചസാരയ്ക്ക് വില കുതിച്ചുയരുന്നു!!
Share your comments