പാളത്തൊപ്പി മുതല്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളുമായി ആമസോണ്‍
ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇന്ന് ഉപ്പു മുതല്‍ കര്‍പ്പൂരം വരം ലഭ്യമാണ് .സംസ്ഥാനത്തെ ആദിവാസി സംരംഭകരുടെ തനതായ ഉല്‍പ്പന്നങ്ങൾ സൈറ്റിലൂടെ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ്
ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇന്ന് ഉപ്പു മുതല്‍ കര്‍പ്പൂരം വരം ലഭ്യമാണ് .സംസ്ഥാനത്തെ ആദിവാസി സംരംഭകരുടെ തനതായ ഉല്‍പ്പന്നങ്ങൾ സൈറ്റിലൂടെ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ വിപണിയിലെ ഭീമനായ ആമസോണ്‍. മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, പാളത്തൊപ്പി, കുട്ടികള്‍ക്കുള്ള ബാഗുകള്‍ എന്നിവ ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും. പട്ടികവർഗ, പട്ടികജാതി സംരംഭകർക്ക‌് വിപണി കണ്ടെത്താനും മികച്ച വരുമാനം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നടപടിയുടെ ഭാഗമായാണ‌് ആമസോൺ വഴിയുള്ള വിൽപന.
‘ഗദ്ദിക’ എന്ന ബ്രാന്‍ഡിലാണ് ഉല്‍പന്നങ്ങള്‍ ആമസോണിലുള്ളത്. ബെഡ് ലാമ്പ്, കൂജ, വാട്ടര്‍ ബോട്ടില്‍, വിശറി, കുട്ട, ലൈറ്റ് ഹോള്‍ഡര്‍, ബാഗുകള്‍ എന്നിവയും ഗദ്ദികയിലൂടെ ലഭ്യമാണ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ ഉപയോഗിച്ചാണ് മിക്കതും നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ 50ലധികം ഉല്‍പന്നങ്ങള്‍ ആമസോണിലുണ്ട്. 200 ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷ ലൈസന്‍സ് കൂടെ ലഭിച്ചാല്‍ വയനാടന്‍ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയും ഉടന്‍ ആമസോണ്‍ വഴി വിറ്റഴിക്കും.
Share your comments