ഇന്ത്യയിലെ ഗതാഗത നിയമങ്ങളിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുന്നു. ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തിയും നിയമം പാലിക്കാത്തതിനുള്ള പിഴ വർധിപ്പിച്ചും നടപടികൾ കടുപ്പിക്കുകയാണ് സർക്കാർ.
അതായത്, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഷൂസാണോ ചെരുപ്പാണോ ധരിച്ചിരിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രാഫിക് നിയമം (Traffic rules) ചിലത് അനുശാസിക്കുന്നുണ്ട്. ഇതുപ്രകാരം വാഹനമോടിക്കുന്നവർ നിയമലംഘടനത്തിന് പിഴ അടക്കേണ്ടതായും വരും.
ഇത്തരം നിയമങ്ങളെ കുറിച്ച് വിശദമായി അറിയാം.
ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ചെരുപ്പ് ധരിക്കാമോ? (Wearing sandals or slippers while riding two-wheelers is punishable?)
നിയമ പ്രകാരം ചെരിപ്പ് ധരിച്ച് ഗിയറുള്ള ഇരുചക്ര വാഹനം ഓടിക്കുന്നത് ഗതാഗത നിയമവിരുദ്ധമാണ്. ചെരുപ്പും സ്ലിപ്പറും ധരിച്ച് ഇരുചക്രവാഹനം ഓടിച്ചാൽ പിഴ ഈടാക്കുമെന്ന നിയമം വളരെക്കാലം മുൻപേ പ്രാബല്യത്തിലുള്ളതാണെന്ന് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥരും പറയുന്നു. എന്നാൽ ഇത് കർശനമായി നടപ്പാക്കിയിട്ടില്ല. എങ്കിലും, രാജ്യത്തിന്റെ ചിലയിടങ്ങളിൽ ചെരുപ്പും സ്ലിപ്പറും ധരിച്ച് ബൈക്ക് ഓടിച്ചതിന് പോലും ചെല്ലാനും പിഴയും നൽകിയിട്ടുണ്ട്.
ചെരുപ്പ് ധരിക്കുന്നതിന് 1000 പിഴ (Rs. 1000 fine for wearing sandals)
മോട്ടോർ വാഹന നിയമപ്രകാരം വാഹനമോടിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ കാൽ മുഴുവനായും കവർ ചെയ്ത രീതിയിലുള്ള ഷൂസ് ധരിക്കണമെന്നാണ് നിയമത്തിൽ പ്രതിപാദിക്കുന്നത്. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കാം.
അതുപോലെ, വാഹനമോടിക്കുന്ന വ്യക്തി പാന്റിനൊപ്പം ഷർട്ട് അല്ലെങ്കിൽ ടീ-ഷർട്ട് ധരിക്കണമെന്നും പറയുന്നുണ്ട്. ഈ നിയമം ലംഘിക്കുന്നവരിൽ 2000 രൂപ പിഴ ചുമത്താം.
ഈയിടെ ട്രാഫിക് നിയമങ്ങൾ കർശനമാക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനാൽ തന്നെ സ്ലിപ്പറും ചെരുപ്പും ധരിച്ച് ഇരുചക്ര വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ട്രാഫിക് നിയമങ്ങളിലെ നിങ്ങൾ അറിയാത്ത മറ്റൊരു കാര്യം രണ്ട് ഡ്രൈവിങ് ലൈസൻസ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ് എന്നതായിരിക്കും. അതായത്, ഒരാൾക്ക് രണ്ട് ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്ന് കണ്ടെത്തിയാൽ അയാൾ പിഴ അടയ്‌ക്കേണ്ടി വരും. രണ്ട് ലൈസൻസുകൾ കൈവളമുള്ളത് കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽ പെടുന്നു.
അതേ സമയം, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പിഴയ്ക്കൊപ്പം സാമൂഹികസേവനം കൂടി നിര്‍ബന്ധക്കുന്ന നടപടി കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ, ട്രാഫിക് നിയമലംഘനം നടത്തുന്നവർ പിഴയ്ക്കൊപ്പം ശിക്ഷയായി രക്തദാനവും നിർവഹിക്കേണ്ടി വരുമെന്ന നിയമം പഞ്ചാബിലെ ട്രാഫിക് അധികൃതരും നടപ്പിലാക്കി.
ബന്ധപ്പെട്ട വാർത്തകൾ: പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി: ഫീസും പിഴ വിശദാംശങ്ങളും പരിശോധിക്കുക
അതായത്, അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ തെറ്റുകള്‍ക്ക് ശിക്ഷാനടപടിക്കൊപ്പം രക്തദാനവും ചെയ്യേണ്ടി വരുമെന്നാണ് നിർദേശം. എന്നാൽ ഇതിൽ പ്രായവും, ആരോഗ്യസ്ഥിതിയും, മറ്റ് രോഗങ്ങളും സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷം മാത്രമേ രക്തദാനം നടത്തുകയുള്ളൂ.
Share your comments