
ഹൈടെക് ഫാമിലെ നൂതന കൃഷി രീതിയായ പോളിഹൗസ് ഫാമിങ് ,ഓപ്പൺ പ്രിസിഷൻ ഫാമിങ് ( ഡ്രിപ്പ് ഇറിഗേഷൻ ,ഫെർട്ടിഗേഷൻ എന്നിവ സെറ്റ് ചെയ്യുക) ഹൈഡ്രോപോണിക്സ് (മണ്ണില്ലാ കൃഷി രീതികൾ) അക്വാപോണിക്സ് (മീനും പച്ചക്കറിയും ഒരുമിച്ച് കൃഷി ചെയ്യുന്ന രീതി) ഇന്റഗ്രേറ്റഡ് ഫാമിങ് (മീൻ പച്ചക്കറി കോഴി താറാവ് നെല്ല് എന്നിവ ഒരുമിച്ചുള്ള കൃഷി രീതി) എന്നീ രീതികളിൽ അവലംബിക്കേണ്ട കൃഷി മുറകളിൽ പരിശീലനം നൽകുന്നു .പ്രായപരിധിയില്ല . വിദ്യാഭ്യാസ യോഗ്യതയിൽ നിർബന്ധമില്ല .പക്ഷേ കൃഷിരീതികളോട് താത്പര്യം വേണം .പൂർണമായും സൗജന്യമായി ട്ടാണ് പരിശീലനം നൽകുന്നത് .പരമാവധി 10 പേർക്ക് മാത്രമേ പരിശീലനം നൽകുന്നുള്ളൂ' താത്പര്യമുള്ളവർ ജൂൺ 29 ന് 10 മണിക്ക് ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിങ് യൂണിറ്റ് ,ഇൻസ്ട്രക്ഷണൽ ഫാം ,വെള്ളാനിക്കരയിൽ അഭിമുഖത്തിന് ഹാജരാകണം .വിവരങ്ങൾ 7025498850\
Share your comments