1. News

സുസ്ഥിര റബ്ബര്‍ കൃഷി രീതികളില്‍ പരിശീലനം നവംബര്‍ 26ന്

റബ്ബറിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരിശീലനം നവംബര്‍ 26ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. പരിശീലന ഫീസ് 500 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്.

KJ Staff

സുസ്ഥിര റബ്ബര്‍ കൃഷി രീതികളില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബറിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരിശീലനം നവംബര്‍ 26ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും.

പരിശീലന ഫീസ് 500 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. റബ്ബറുത്പാദക സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവ്‌ ലഭിക്കും. താമസ സൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.

പരിശീലന ഫീസ്, ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 1450300184 (ഐ.എഫ്.എസ്. കോഡ് - CBIN 0284150) എന്ന അക്കൗണ്ടിലേക്ക് അടയ്ക്കാം. പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ഇമെയിലായി training@rubberboard.org.in-ലേക്ക് അയയ്‌ക്കേണ്ടതാണ്. ഫോണ്‍ : 0481 2353127, 2351313.

English Summary: Training in sustainable rubber cultivation practices

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds