<
  1. News

മുട്ടക്കോഴി വളർത്തലിൽ പരിശീലനം, 'കേരസുരക്ഷ' ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ചു.... കൂടുതൽ കാർഷിക വാർത്തകൾ

'കേര സുരക്ഷ' ഇൻഷുറൻസ് പദ്ധതിപരിഷ്കരിച്ചു; ഗുണഭോക്തൃ വിഹിതത്തിൽ 85 ശതമാനം കിഴിവ്; 7 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ്, കക്കാട് റോഡിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ കേന്ദ്രത്തിൽ മുട്ടക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. നാളികേര വികസന ബോർഡ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് നാളികേര മേഖലയിലെ തൊഴിലാളികൾക്കായി പരിഷ്‌കരിച്ച 'കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയ്ക്ക് ആഗസ്റ്റ് 15ന് തുടക്കമാകും . പദ്ധതി പ്രകാരം, ഗുണഭോക്താവ് അടക്കേണ്ട വാർഷിക വിഹിതം 239 രൂപയിൽ നിന്ന് 143 രൂപയായി കുറച്ചു. ബോർഡ് സബ്‌സിഡിയായി നല്കുന്ന 85 ശതമാനം കിഴിച്ച് ബാക്കി 15 ശതമാനം മാത്രമേ അപേക്ഷകൻ അട‌ക്കേണ്ടതുള്ളൂ. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ ഓൺലൈൻ വഴിയോ അടയ്ക്കാവുന്നതാണ്.
നേരത്തെ തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യൻമാർ, കൃത്രിമ പരാഗണ ജോലികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതി, ഇപ്പോൾ നാളികേര തോട്ടങ്ങളിലും നാളികേര സംസ്‌കരണ ശാലകളിലും തേങ്ങ പൊതിക്കുക, പൊട്ടിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്. പദ്ധതിയിൽ അംഗമാകാൻ അപേക്ഷിക്കുന്നവർ 18 നും 65 നും ഇടയിൽ പ്രായമുള്ളവരും നിർദ്ദിഷ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം. ജീവഹാനിയോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ 7 ലക്ഷം രൂപയും, ഭാഗിക അംഗവൈകല്യത്തിന് 3.5 ലക്ഷം രൂപയും, അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്ക് 2 ലക്ഷം രൂപ വരെയും നല്കുന്ന അപകട ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതി. അപകടം സംഭവിച്ചാൽ ആവശ്യമായ വിശ്രമ കാലയളവി (പരമാവധി ആറ് ആഴ്‌ച)ലേക്ക് 3,500 രൂപ വരെയുള്ള നഷ്ടപരിഹാരവും ഗുണഭോക്താവിനു ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് -
ഫോൺ: 0484 - 2377266, വെബ്സൈറ്റ് www.coconutboard.gov.in.

2. കക്കാട് റോഡിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ കേന്ദ്രത്തിൽ ആഗസ്റ്റ് 19, 20 തീയതികളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം അഞ്ച് മണി വരെ മുട്ടക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് 18 -ാം തീയതി വൈകുന്നേരം നാലു മണിക്കകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 0497 2763473 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യത. ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: Training on Poultry farming, 'Kerasuraksha' insurance scheme revised.... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds