<
  1. News

വിവിധ വിഷയങ്ങളിൽ പരിശീലനം, FPO-കൾക്ക് ധനസഹായവുമായി ഹോർട്ടിക്കൾച്ചർ മിഷൻ.... കൂടുതൽ കാർഷിക വാർത്തകൾ

കർഷക ഉത്‌പാദകസംഘങ്ങൾക്ക് (FPO) ധനസഹായവുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ; പരമാവധി 15 ലക്ഷം രൂപ വരെ യാണ് ധനസഹായം, പത്തനംതിട്ട തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കർഷക ഉത്‌പാദകസംഘങ്ങൾക്ക് (FPO) ധനസഹായവുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. കൃഷിവകുപ്പിന് കീഴിലുള്ള ചെറുകിട കർഷക - കാർഷിക വ്യാപാര കൺസോർഷ്യം (SFAC) വഴിയാണ് നൂതന കാർഷികസംരംഭങ്ങൾ ആവിഷ്കരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ കൺസോർഷ്യവുമായി ഇതിനുള്ള ധാരണാപത്രവും ഒപ്പു വച്ചു. ഉത്‌പാദനവർധന, ഉത്‌പന്ന സംസ്കരണം, വിപണനം, മൂല്യവർധിത ഉത്‌പന്ന നിർമാണം, കയറ്റുമതി എന്നിവ ലക്ഷ്യമാക്കി മൂന്നു കോടി രൂപയാണ് ഹോർട്ടിക്കൾച്ചർ മിഷൻ ഇതിനായി മാറ്റിവച്ചിരിക്കുന്നത്. മാനദണ്ഡ പ്രകാരം പദ്ധതിച്ചെലവിന്റെ 80 ശതമാനം സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. പരമാവധി 15 ലക്ഷം രൂപ വരെ യാണ് ധനസഹായം ലഭിക്കുക. അംഗീകൃത ബാങ്കുകൾ വഴി വായ്പയെടുത്ത് ആരംഭിക്കുന്ന സംരംഭങ്ങൾക്കായിരിക്കും ധനസഹായം ലഭിക്കാൻ അർഹത. പദ്ധതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് SFAC യുമായോ ജില്ലാ കൃഷി ഓഫീസുകളിലെ ‘ആത്മ’ പദ്ധതി ഡയറക്ടറുമായോ ബന്ധപ്പെടുക.

2. പത്തനംതിട്ട തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17,18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിലും 24,25 തീയതികളിൽ എരുമ വളർത്തൽ എന്ന വിഷയത്തിലുമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിശീലന സമയം. കൂടുതൽ വിവരങ്ങൾക്ക് 0469 - 2965535 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ വരുന്ന വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ വ്യാഴഴ്ച വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

English Summary: Training on various subjects, Horticulture Mission provides financial assistance to FPOs.... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds