1. കശുമാവ് കര്‍ഷകര്‍ക്ക് 40 ശതമാനം സബ്‌സിഡിയോടു കൂടി തേനീച്ച കോളനികളും ഉപകരണങ്ങളും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കശുമാവ് തോട്ടങ്ങളില്‍ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി, ഹോര്‍ട്ടി കോര്‍പ്പിന്റെ സഹകരണത്തോടെയാണ് തേനീച്ച കോളനികളും ഉപകരണങ്ങളും നല്‍കുന്നത്. 60 ശതമാനം തുക കര്‍ഷകര്‍ വഹിക്കണം. അപേക്ഷാ ഫോം www.ksacc.kerala.gov.in ൽ നിന്നും ജില്ല ഫീല്‍ഡ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 നകം ലഭിക്കണം. പദ്ധതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0474-2760456, 9496046000, 9496047000 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
2. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് 2025 ഒക്ടോബർ 7 -ാം തീയതി "കാട വളർത്തൽ" എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0479 2457778 എന്ന ഫോൺ നമ്പരിൽ വിളിച്ചോ 7736336528 എന്ന വാട്സാപ്പ് നമ്പറിൽ പേര്, അഡ്രസ്, ഫോൺ നമ്പർ എന്നിവ അയച്ചോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് ഇന്നും നാളെയും നേരിയ മഴയ്ക്കും ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ വ്യാഴാഴ്ച്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments