<
  1. News

ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി... കൂടുതൽ കാർഷിക വാർത്തകൾ

മത്സ്യത്തൊഴിലാളി വനിതകൾക്ക് പലിശ രഹിത വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു, ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമ്മാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാവുന്നതാണ്. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ്, ഉണക്കമീൻ കച്ചവടം ജോലികൾ ചെയ്യുന്നതുമായ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം. അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ അതായത് ഒരാൾക്ക് 10,000 രൂപ വീതം എന്ന നിലയിലാണ് പലിശ രഹിത വായ്പ നൽകുന്നത്. കൃത്യമായി തിരിച്ചടക്കുന്നവർക്ക് തുടർ വായ്പയായി ഒരംഗത്തിന് 20000 രൂപ നിരക്കിൽ ഗ്രൂപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കാൻ അർഹതയുണ്ടാകും. ജില്ലാ സാഫ് നോഡൽ ഓഫീസ്, മത്സ്യഭവൻ ഓഫീസുകൾ, അല്ലെങ്കിൽ www.fisheries.kerala.gov.in, www.safkerala.org എന്നീ വെബ്‌സൈറ്റുകളിലോ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതാണ്. ആധാർ കാർഡ്, റേഷൻ കാർഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, മുൻഗണന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 31 നകം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 79025 02030 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

2. ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 17 ആം തീയതി ചെറു ധാന്യങ്ങളിൽ (Millet) നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമ്മാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 രൂപയാണ് ഫീസ്. താല്പര്യമുള്ളവർ 0479-2959268, 2449268, 9447790268 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂട്ടി വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചത്. ഓറഞ്ച് അലര്‍ട്ടുള്ള രണ്ടു ജില്ലകളിൽ അതിശക്തമോ തീവ്രമോ ആയ മഴയും യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Training program on value added products from small millets... more agriculture news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds