<
  1. News

ക്ഷീരകർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, RKVY പദ്ധതി: ധനസഹായം.... കൂടുതൽ കാർഷിക വാർത്തകൾ

രാഷ്ട്രീയ കൃഷി വികാസ് യോജന - പെർ ഡ്രോപ്പ് മോർ ക്രോപ്സ് മൈക്രോ ഇറിഗേഷൻ പദ്ധതി പ്രകാരം 55% ധനസഹായം; കേര കർഷകർക്ക് ആനുകൂല്യത്തിനുപരിയായി 30% പ്രത്യേക ധനസഹായം, വലിയതുറ തീറ്റപ്പുൽക്കൃഷി വികസന പരിശീലനകേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് സെപ്റ്റംബർ 18-ാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യത; മഴയ്ക്ക് ശമനമായതിനാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയുക്ത ആഭിമുഖ്യത്തിൽ നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന - പെർ ഡ്രോപ്പ് മോർ ക്രോപ്സ് (ആർ.കെ.വി.വൈ.- പി.ഡി.എം.സി) മൈക്രോ ഇറിഗേഷൻ പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ്, സ്പ്രിംഗ്‌ളർ) സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയിടമുള്ള കർഷകർക്ക് ഈ പദ്ധതി പ്രകാരം ചെലവ് വരുന്ന തുകയുടെ 55 ശതമാനം തുക പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കേര കർഷകർക്ക് പി.ഡി.എം.സി പദ്ധതി പ്രകാരം അനുവദിച്ച ആനുകൂല്യത്തിനുപരിയായി കേരസമൃദ്ധി പദ്ധതി പ്രകാരം 30 ശതമാനം പ്രത്യേക ധനസഹായം ലഭിക്കുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം, പമ്പിംഗ് ആവശ്യങ്ങൾ എന്നിവയ്ക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം സഹായം നൽകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാർ, ബാങ്ക് പാസ് ബുക്ക്, ഈ വർഷം ഒടുക്കിയ ഭൂനികുതി രസീത്, പട്ടികജാതി / പട്ടിക വർഗ്ഗക്കാരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഓരോ ജില്ലക്കാരും താഴെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

വിവരങ്ങൾക്ക് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോൺ: സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനിയർ - 9383470065, കോഴിക്കോട് - 9383471797, ആലപ്പുഴ - 9383470693, തിരുവനന്തപുരം - 9383472010, കൊല്ലം - 9383470241, പത്തനംതിട്ട - 9383470518, ആലപ്പുഴ - 9383470694, കോട്ടയം - 9447344143, എറണാകുളം - 9383471479, തൃശൂർ - 9383471422, പാലക്കാട് - 9383471479, ഇടുക്കി - 8921668079, മലപ്പുറം - 9383471643, കോഴിക്കോട് - 9446429642, വയനാട് - 9383471924, കണ്ണൂർ - 9383472050, കാസർഗോഡ് - 9495082339.

2. വലിയതുറ തീറ്റപ്പുൽക്കൃഷി വികസന പരിശീലനകേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി വിവിധ വിഷയങ്ങളിൽ 17, 18 തീയതികളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസ്‌ക്രിപ്‌ഷൻ ബോക്സിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 0471-2501706.

3. സംസ്ഥാനത്ത് സെപ്റ്റംബർ 18-ാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം മഴയ്ക്ക് ശമനമായതിനാൽ അടുത്ത 5 ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ നേരിയ മഴ സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നും നാളെയും തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, സൊമാലിയ, തെക്കൻ ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Training program organized for dairy farmers on various topics, RKVY scheme: Financial assistance.... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds