നാട്ടിടങ്ങളിൽ തണലും തണുപ്പും പച്ചപ്പും നിറയ്ക്കുകയെന്ന ഉദ്ദേശത്തോടെ തൃശൂർ
ജില്ലയിൽ പരിസ്ഥിതി ദിനത്തിൽ പത്തു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. ഹരിതകേരളം
പടത്തിയുടെ ഭാഗമായി സോഷ്യൽ ഫോസ്‌റ്ററി ഡിവിഷനുകീഴിൽ അഞ്ചു ലക്ഷം തൈകൾ
തയ്യാറായി കഴിഞ്ഞു. കാർഷിക സർവകലാശാലയിൽ രണ്ടും വനഗവേഷണ കേന്ദ്രത്തിൽ മൂന്നും ലക്ഷം തൈകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ പ്രളയത്തോടനുബന്ധിച്ചു വാൻ തോതിൽ
വൃക്ഷനാശം സംഭവിച്ചിട്ടുണ്ട് ഇതുകൂടിക്കണക്കിലെടുത്താണ് വൃക്ഷങ്ങൾ നടുന്നത്.
ഫലവൃക്ഷങ്ങൾക്കാണ് മുൻഗണന നൽകുന്നത് പ്ലാവ്, നെല്ലി, പേര ,മാതളം, സീതപ്പഴം ,
റംബുട്ടാൻ, നീര്മരുത്, ഇലഞ്ഞി, മഹാഗണി, കണിക്കൊന്ന ,ആര്യവേപ്പ്, ലക്ഷ്മിതരു,
വേങ്ങ, ചെറുനാരകം, കൂവളം, കുടംപുളി, ചാമ്പ തുടങ്ങിയ തുടങ്ങിയ തൈകളാണ് വിതരണം
ചെയ്യുക.
തൃശൂർ സോഷ്യൽ ഫോറെസ്റ്ററി ഡിവിഷന് കീഴിൽ മരോട്ടിച്ചാൽ, അക്കിക്കാവ്, ആറ്റൂർ,
വാടാനപ്പള്ളി ചാലക്കുടി, ചാലക്കുടി സെൻട്രൽ നഴ്സറി എന്നിവിടങ്ങളിൽ ഗ്രീൻ
ഹൗസുകളിൽ ആണ് തൈകൾ ഉൽപാദിപ്പിച്ചിട്ടുള്ളത്. കാർഷിക സർവകലാശാലയുടെ
വെള്ളാനിക്കര ഫോറെസ്റ്ററി കോളേജിലും, പീച്ചിയിലെ കേരള വന ഗവേഷണ
കേന്ദ്രത്തിലുമാണ് ബാക്കി തൈകൾ ഉദ്പാദിപ്പിച്ചിട്ടുള്ളത്. സർക്കാർ നിർദേശ
പ്രകാരം 1 മുതൽ 9 വരെ സ്കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് തൈകൾ വിതരണവും ചെയ്യുക
നാടിനെ പച്ചപുതപ്പിക്കാൻ വൃക്ഷത്തൈകൾ നടാം
നാട്ടിടങ്ങളിൽ തണലും തണുപ്പും പച്ചപ്പും നിറയ്ക്കുകയെന്ന ഉദ്ദേശത്തോടെ തൃശൂർ ജില്ലയിൽ പരിസ്ഥിതി ദിനത്തിൽ പത്തു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും.
Share your comments