
വംശനാശ ഭീഷണി നേരിടുന്ന മരമഞ്ഞളിന്റെ ദൗർലഭ്യം പരിഹരിക്കാൻ കാർഷിക സർവകലാശാല ദീർഘകാല പഠനത്തിലൂടെ ഹോർമോൺ ഉപയോഗിച്ച് ആൺ-പെൺ ചെടികളിലെ പൂവിടൽ സമയം ക്രമീകരിച്ചു വിത്തുൽപാദനം വർധിപ്പിച്ചാണ് തൈകൾ ഉൽപാദിപ്പിച്ചത്.കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് കാർഷിക സർവകലാശാല ഗവേഷണം ആരംഭിച്ചത്.കയറ്റുമതി നിരോധിച്ചിട്ടുള്ള ഈ സസ്യം കൃഷിയിടങ്ങളിലും വീടുകളിലും വളർത്താം. മികച്ച വരുമാന മാർഗവുമാണ്.

ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മരമഞ്ഞൾ. ഇതിൻ്റെ വേരും ഇലയും തങ്ങും എല്ലാം ഔഷധ യോഗ്യമാണ്. വിട്ടുമാറാത്ത വ്രണങ്ങൾക്കും നേത്രരോഗത്തിനും ആയൂർവേദത്തിൽ കണ്ട് കണ്ട മരുന്നാണ് മരമഞ്ഞൾ.
Share your comments