രാജ്യത്തെ മഞ്ഞൾ നഗരം എന്നറിയപ്പെടുന്ന തമിഴ് നാട്ടിലെ ഈറോഡ് മാർക്കറ്റിൽ മഞ്ഞളിന് ഇന്നലെ റെക്കോർഡ് വിലയ്ക്കാണ് വിൽപ്പന നടന്നത്. ഒരു ക്വിന്റലിന് 13251 രൂപയ്ക്കാണ് ഇന്നലെ മഞ്ഞൾ വിറ്റ് തീർത്തത്. 12 വർഷത്തിനിടെ ഈറോഡ് മൊത്തവിതരണ മാർക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്, എന്ന് വ്യപാരികൾ പറഞ്ഞു.
വ്യവസായികാടിസ്ഥാനത്തിൽ മഞ്ഞൾ പൊടി നിർമാണ ആവശ്യത്തിന് വേണ്ടിയാണ് ഈറോഡ് മഞ്ഞൾ വ്യാപകമായും ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിൽ ഇന്നലെ മഞ്ഞളിന് കോഴിക്കോട് വ്യാപാര വിപണിയിൽ ക്വിന്റലിന് 8000 രൂപയാണ് ഉണ്ടായിരുന്നത്. കേരളത്തിൽ വളർന്ന മഞ്ഞൾ പ്രധാനമായും 'കുർക്കുമിൻ' വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്.
മഞ്ഞൾ പ്രധാനമായും കൃഷി ചെയുന്ന ഉത്തേരെന്ത്യൻ സംസ്ഥാനങ്ങളിൽ മഴയും വെള്ളപ്പൊക്കവും കാരണം ഉത്പാദനം കുറഞ്ഞതാണ്, തമിഴ്‌നാട്ടിലെ ഈറോഡിലെ മഞ്ഞൾ വില വർദ്ധനവിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു
Pic Courtesy: Pexels.com
Share your comments