കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്ന്നാണ് രണ്ട് മുളക് ബ്രാന്റുകള്ക്ക് നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്. ”തനിമ( Thanima) , ചാംസ്”( Chams) എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്.
ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിന് ഷെയ്ഖ് ഫുഡ് പാര്ക്ക് ( bin Sheikh food park )ആണ് ‘തനിമ’ എന്ന ബ്രാന്റിലുള്ള മുളകുപൊടി നിര്മ്മിക്കുന്നത്. വണ്ടൂര് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്റ്റ് (sharafia food products) എന്ന സ്ഥാപനമാണ് ‘ചാംസ്’ എന്ന മുളകുപൊടി നിര്‍മ്മിക്കുന്നത്.
ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് മുളക് പൊടി ബ്രാന്റിലും കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടാതെ ഇരുബ്രാന്റുകളിലെ മുളകുപൊടികളിലും കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ”തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്ക് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വൻതോതിൽ കാർഷിക സബ്സിഡികളുമായി സുഭിക്ഷ കേരളം.
Share your comments