-
-
News
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ യുഎഇയും ഇന്ത്യയും കൈകോർക്കുന്നു
പരിസ്ഥിതിക്കു വൻ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് യുഎഇയും, ഇന്ത്യയും ഒരുമിക്കുന്നു .യുഎഇയിൽ പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയവും ഇന്ത്യൻ സ്ഥാനപതി കാര്യാലയവും സഹകരിച്ച് വിവിധ പദ്ധതികൾക്കു രൂപം നൽകാൻ തീരുമാനിച്ചു
പരിസ്ഥിതിക്കു വൻ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് യുഎഇയും, ഇന്ത്യയും ഒരുമിക്കുന്നു .യുഎഇയിൽ പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയവും ഇന്ത്യൻ സ്ഥാനപതി കാര്യാലയവും സഹകരിച്ച് വിവിധ പദ്ധതികൾക്കു രൂപം നൽകാൻ തീരുമാനിച്ചു.സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ഊർജിത കർമപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു.പരിസ്ഥിതി മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, കാലാവസ്ഥാവകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി എന്നിവരും,സ്വകാര്യ വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു .
മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം പ്രതിവർഷം യുഎഇയിൽ 1300 കോടി പ്ലാസ്റ്റിക് ബാഗുകളും 45,000 കോടി പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കുന്നുണ്ട്. 1.3 കോടി ടൺ പ്ലാസ്റ്റിക്കാണ് ഇന്ത്യയിൽ പ്രതിവർഷം ഉപയോഗിക്കുന്നത്. 2018- ലെ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ആതിഥേയത്വം ഇന്ത്യയാണ് വഹിച്ചത് . ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യജ്ഞത്തിന് ആഭിമുഖ്യമറിയിച്ചുകൊണ്ട് കാലാവസ്ഥാവകുപ്പ് മന്ത്രിയും ഇന്ത്യൻ അംബാസിഡറും വ്യവസായപ്രമുഖരും പ്രതിജ്ഞാപത്രത്തിൽ ഒപ്പുവെച്ചു.
പ്രതി വർഷം എൺപത് ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത്. ഭൂമിക്ക് ഇവ അമിതഭാരമാകുകയാണ്. ഭാവിതലമുറയ്ക്കായി ലോകരാജ്യങ്ങൾ ഈ വിപത്തിനെതിരെ കൈകോർക്കണം.ഇങ്ങനെ തുടരുകയാണെങ്കിൽ 2050-ഓടെ കടലുകളിൽ മീനുകളെക്കാൾ പ്ലാസ്റ്റിക് നിറയുമെന്ന് സെയൂദി പറഞ്ഞു. നൂതന ജീവിതസാഹചര്യങ്ങളിൽ പ്ലാസ്റ്റിക് ഒഴിച്ച് നിർത്തിയുള്ള പ്രവർത്തനം പലപ്പോഴും പ്രാവർത്തികമാകണമെന്നില്ല. എന്നാൽ സുസ്ഥിര വികസന ആശയങ്ങൾ നടപ്പാക്കുക വഴി മാലിന്യം പുറന്തള്ളുന്ന തോത് കുറച്ച് ശാസ്ത്രീയമായ നിർമാർജന മാർഗങ്ങൾക്ക് വഴിയൊരുക്കാവുന്നതാണ്.
സുസ്ഥിര വികസന കാഴ്ചപ്പാടാണ് ഇന്ത്യയും യു.എ.ഇയും പിന്തുടരുന്നതെന്ന് യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. ലോക പരിസ്ഥിതിദിനം ഒരുമിച്ച് ആചരിക്കുക എന്നതിലുപരി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യയും യു.എ.ഇയും തുടക്കംകുറിച്ചുകഴിഞ്ഞു. ഇന്ത്യൻ എംബസി ജീവനക്കാർക്ക് ദീർഘകാലം ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ പ്രമുഖ വ്യവസായ പ്രസ്ഥാനങ്ങളുമായി യോജിക്കുകവഴി പ്ലാസ്റ്റിക് ഉപഭോഗത്തിന്റെ അളവിൽ വലിയ കുറവ് വരുത്താൻ കഴിയുമെന്നും സൂരി പ്രത്യാശപ്രകടിപ്പിച്ചു.
English Summary: UAE and India joins hands against plastic
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments