ഐക്യരാഷ്ട്ര സംഘടനയുടെ (യൂ എൻ )പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സസ്മെൻറ് (പി ഡി എൻ എ ) റിപ്പോർട്ടിൽ കേരളത്തിൻ്റെ പുനർനിർമ്മാണം പ്രകൃതി സൗഹാർദ മാക്കണമെന്ന് നിർദ്ദേശിച്ചു. പുനർ നിർമ്മാണത്തിന് 31,000 കൂടി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നതു. പി.ഡി.എന്‍.എ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ യു.എന്‍. റസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
സംയോജിതജലവിഭവ മാനേജ്‌മെന്റ്,പ്രകൃതി സൗഹൃദ ഭൂവിനിയോഗം. എല്ലാവരെയും ഉൾക്കൊള്ളുന്ന ജന കേന്ദ്രീകൃത സമീപനം,നൂതന സാങ്കേതിക വിദ്യ എന്നിവ അടിസ്ഥാന ഘടകങ്ങൾ ആക്കി നയ രൂപീകരണം ,ഭൂവിനിയോഗ സമ്പ്രദായത്തിൻ്റെ പുനഃ പരിശോധന, അതിജീവന ശേഷിയുള്ള കെട്ടിട നിർമ്മാണം സൗരോർജത്തിൻ്റെ പരമാവതി ഉപയോഗം, സംയോജിത ഖര മാലിന്യ മാനേജ്‌മന്റ്, ടൂറിസം മേഖലയുടെ ഹരിത വൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകണം.പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ പ്രചരിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
Share your comments