
കടലാസ് ഉപയോഗം പരിമിതപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഇതിൻ്റെ ഭാഗമായി മാധ്യമങ്ങൾക്കു നൽകിവരുന്ന പത്രക്കുറിപ്പുകൾ അച്ചടിക്കുന്നത് നിർത്തിയെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഡിപ്പാർട്ട്മെൻറ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസിൻ്റെ വാർത്ത-മാധ്യമ വിഭാഗം പത്രക്കുറിപ്പുകൾ അച്ചടിക്കുകയില്ലെന്ന് യൂ.എൻ സെക്രട്ടറി ജനറലിൻ്റെ വക്താവ് സ്റ്റെഫാനെ ഡുജാറിക് അറിയിച്ചു. കടലാസും പണവും ലാഭിക്കാനും, കടലാസുരഹിത ഉദ്യമത്തിൻ്റെയും ഭാഗമായിട്ടാണ് ഈ നടപടി.
ഇനി പ്രത്യേക വെബ് സൈറ്റ് വഴി മാധ്യമ പ്രവർത്തകർക്കും പത്രക്കുറിപ്പ് ഡൗൺ ലോഡ് ചെയ്തെടുക്കാം. യു.എൻ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ 'പീജിയൻ ഹോൾസ്' എന്നറിയപ്പെടുന്നിടത്തായിരുന്നുഇത്രയും നാൾ പത്രക്കുറിപ്പുകൾ പ്രദർശിപ്പിച്ചിരുന്നത്.
Share your comments