1. News

ഐക്യരാഷ്ട്രസഭ കടലാസിൻ്റെ   ഉപയോഗം പരിമിതപ്പെടുത്തുന്നു 

കടലാസ് ഉപയോഗം പരിമിതപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഇതിൻ്റെ ഭാഗമായി മാധ്യമങ്ങൾക്കു നൽകിവരുന്ന പത്രക്കുറിപ്പുകൾ അച്ചടിക്കുന്നത് നിർത്തിയെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

Asha Sadasiv
paper use
കടലാസ് ഉപയോഗം പരിമിതപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഇതിൻ്റെ ഭാഗമായി മാധ്യമങ്ങൾക്കു നൽകിവരുന്ന പത്രക്കുറിപ്പുകൾ അച്ചടിക്കുന്നത് നിർത്തിയെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഡിപ്പാർട്ട്മെൻറ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസിൻ്റെ വാർത്ത-മാധ്യമ വിഭാഗം പത്രക്കുറിപ്പുകൾ അച്ചടിക്കുകയില്ലെന്ന് യൂ.എൻ സെക്രട്ടറി ജനറലിൻ്റെ വക്താവ് സ്റ്റെഫാനെ ഡുജാറിക് അറിയിച്ചു. കടലാസും പണവും ലാഭിക്കാനും, കടലാസുരഹിത ഉദ്യമത്തിൻ്റെയും ഭാഗമായിട്ടാണ് ഈ നടപടി.

ഇനി പ്രത്യേക വെബ് സൈറ്റ്  വഴി മാധ്യമ പ്രവർത്തകർക്കും പത്രക്കുറിപ്പ് ഡൗൺ ലോഡ് ചെയ്തെടുക്കാം. യു.എൻ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ 'പീജിയൻ  ഹോൾസ്' എന്നറിയപ്പെടുന്നിടത്തായിരുന്നുഇത്രയും നാൾ പത്രക്കുറിപ്പുകൾ പ്രദർശിപ്പിച്ചിരുന്നത്.   
English Summary: UN restriction on use of paper

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds