-
-
News
വയനാട്ടില്‍ അനധികൃത മരംമുറി വ്യാപകം
കല്‍പ്പറ്റ: കോട്ടവയലില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സിന്റെ സമീപത്തു നിന്നും വ്യാപകമായി ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നതായി ആരോപണം. വന നിബിഢമായ ഭൂമിയില്‍ നിന്നാണ് വന്‍തോതില്‍ മരം മുറിക്കുന്നത്.
കല്‍പ്പറ്റ: കോട്ടവയലില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സിന്റെ സമീപത്തു നിന്നും വ്യാപകമായി ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നതായി ആരോപണം. വന നിബിഢമായ ഭൂമിയില്‍ നിന്നാണ് വന്‍തോതില്‍ മരം മുറിക്കുന്നത്. മൂന്ന് മരങ്ങള്‍ മുറിക്കാനാണ് അധികൃതര്‍ അനുമതില്‍ നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ 35 ഈട്ടി മരങ്ങളാണ് മുറിച്ചിരിക്കുന്നത്. വെട്ടിമരത്തിന്റെ കുഴി അറിയാതിരിക്കാന്‍ മണ്ണിട്ട് മൂടിയിട്ടുണ്ട്. പാഴ്മരങ്ങള്‍ വെറുതെ വെട്ടിമാറ്റിയിട്ടുമുണ്ട്. മരം മുറി തുടര്‍ന്നാല്‍ ഒരു പ്രദേശത്തെ കുടിവെള്ളം ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വേനല്‍കാലത്ത് പോലും കോട്ടവയല്‍ പ്രദേശത്തുകാര്‍ കുടിവെള്ളത്തിനായി ഈ സ്രോതസ്സിനെയാണ് ആശ്രയിച്ചിരുന്നത്. മരം മുറിക്കെതിരെ നാട്ടുകാര്‍ അനശ്വര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനും, മരം കൊണ്ടുപോകുന്നത് തടയാനും തീരുമാനിച്ചിട്ടുണ്ട്. കല്‍പ്പറ്റ വാര്‍ഡ് മെമ്പര്‍ സഹിഷ്ണ ചെയര്‍മാനും, ക്ലബ്ബ് ഭാരവാഹികള്‍ കെ റഷീദ് കണ്‍വീനറുമായാണ് ജനകീയ ക്ലബ്ബ് രൂപീകരിച്ചത്.
ഇതേസമയം മേപ്പാടിയില്‍ കുടിവെള്ള സ്രോതസിനടുത്ത് വ്യാപകമായി നടക്കുന്ന മരംമുറിയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഏറെ പരിസ്ഥിതി പ്രധാന്യം ഉള്ള മണിക്കുന്ന് മലയടിവാരത്താണ് അനധികൃത മരംമുറി നടക്കുന്നത്. തൃക്കൈപ്പറ്റ വില്ലേജ് പരിധിയില്‍ വരുന്ന പ്രദേശമാണിത്. വീട്ടി അടക്കമുള്ള വന്‍മരങ്ങളാണ് മുറിക്കുന്നത് നൂറ് കണക്കിന് മരങ്ങള്‍ ഇതിനോടകം മുറിച്ചിട്ടുണ്ട് യാതൊരു വിധ അനുമതിയും ഇല്ലാതെയാണ് മരംമുറിക്കുന്നത് കാപ്പിത്തോട്ടമാണ് മരങ്ങളും കാപ്പി ചെടികളും മുറിച്ച് നീക്കി വെളുപ്പിക്കുന്നത് സ്വാഭാവിക നീരുറവയുടെ ഉല്‍ഭവ പ്രദേശമാണിത്. അനധികൃത മരംമുറി കുടിവെള്ളം മുട്ടിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. അതേ സമയം നിയമപരമായാണ് ഏതാനം മരങ്ങള്‍ മുറിച്ചതെന്ന് സ്ഥലം ഉടമകള്‍ അറിയിച്ചു.
English Summary: unauthorized tree cutting in Wayanadu
Share your comments