 
            രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ഉഷ്ണതരംഗ സാഹചര്യങ്ങളെ നേരിടാനുള്ള ഉന്നതതല യോഗത്തിൽ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉഷ്‌ണതരംഗത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഉന്നതതല യോഗത്തിൽ നിതി ആയോഗ് അംഗം ഡോ വി കെ പോൾ (Health), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറൽ ഡോ രാജീവ് ബഹൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വിദഗ്ധർ എന്നിവർ പങ്കെടുക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പ്രധാന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉഷ്ണാഘാതം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചു ചേർത്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഗൃഹജ്യോതി: 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതിയുമായി കർണാടക സർക്കാർ
Pic Courtesy: Pexels.com
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments