കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന MFOI അവാർഡ്സിനെ അഭിനന്ദിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക് അവരെ സ്വാഗതം ചെയ്തു.
MFOI അവാർഡിൻ്റെ രണ്ടാമത്തെ ദിവസമായ ഇന്നാണ് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി സന്ദർിച്ചത്. സാധ്വിയെപ്പോലെയുള്ള തിരക്കുള്ള ഒരു വ്യക്തിയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നറിയുന്നതിൽ സന്തോഷമുണ്ട്. കൃഷിക്കും കർഷകർക്കും വളരെയധികം ശ്രദ്ധയും സമയവും നൽകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ദുബായിലെ പിഎംഒ ഓഫീസിൽ നിന്ന് വന്ന ബിജു ആൽവിനേയും എംസ് ഡൊമിനിക്ക് സ്വാഗതം ചെയ്തു. കൃഷി ജാഗരൺ ആഗോളതലത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം സന്തോഷം പങ്ക് വെച്ചു. MFOI എന്ന ആശയം മലേഷ്യയിലേക്കും ജപ്പാനിലേക്കും എത്തിച്ചതിന് ഡോ.സി.കെ അശോക് കുമാറിന് അദ്ദേഹം നന്ദി പറഞ്ഞു.
2014ൽ അധികാരത്തിലെത്തിയ ശേഷം കർഷകരുടെ സാമ്പത്തിക സ്ഥിതിയിൽ മോദി മാറ്റം വരുത്തിയെന്ന് സാധ്വി നിരഞ്ജൻ ജ്യോതി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മുമ്പ് കർഷകർക്ക് അവരുടെ വിളമാശത്തിൻ്റെ 50 ശതമാനം നാശത്തിന് ശേഷമാണ് ഇൻഷുറൻസ് ലഭിച്ചിരുന്നുള്ളു. ഇപ്പോൾ അവർക്ക് 30 ശതമാനം നാശഷ്ടത്തിന് ശേഷം സേവനം ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മാത്രമല്ല കർഷകരോട് മണ്ണ് പരിശോദന നടത്തണമെന്നും അവർ നിർദേശിച്ചു.
ഇന്ത്യയിലെ മില്യണയർ കർഷകർക്ക് സമ്മാനങ്ങൾ കൈമാറി.
Share your comments