<
  1. News

കാലവർഷക്കെടുതിയിലും, ആലിപ്പഴ വർഷത്തിലും മഹാരാഷ്ട്രയിൽ 18,000 ഹെക്ടർ കൃഷിഭൂമി നശിച്ചു

ഗോതമ്പ്, പയർ, പച്ചക്കറികൾ, വാഴ, മുന്തിരി എന്നിവയുടെ നഷ്ടമാണ് കർഷകർ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പൂർണമായും വിളനാശം സംഭവിച്ചു. 2023 മാർച്ച് 16,17 തീയതികളിലെ കനത്ത മഴയും ആലിപ്പഴവർഷവും, വിളവെടുപ്പിന് തയ്യാറായ വിളകൾ പൂർണ്ണമായും നശിപ്പിച്ചു.

Raveena M Prakash
Unpredictable rain damages Maharashtra's 18,000 hectares of crop land
Unpredictable rain damages Maharashtra's 18,000 hectares of crop land

മഹാരാഷ്ട്രയിൽ ഈ വർഷം മാർച്ച് ആദ്യം പെയ്‌ത, കാലം തെറ്റിയുള്ള മഴയിൽ 18,000 ഹെക്ടർ കൃഷിഭൂമി പൂർണമായും നശിച്ചു. സംസ്ഥാനത്ത് പൂർണമായും വിളനാശം സംഭവിച്ചു. 2023 മാർച്ച് 16,17 തീയതികളിലെ കനത്ത മഴയും ആലിപ്പഴവർഷവും, വിളവെടുപ്പിന് തയ്യാറായ വിളകൾ പൂർണ്ണമായും നശിപ്പിച്ചു എന്ന് കർഷകർ പറഞ്ഞു. ഇത് മഹാരാഷ്ട്രയിലെ കർഷകർക്ക് വലിയ തിരിച്ചടിയായി. ഇത്, സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകരെ വളരെ മോശമായി ബാധിച്ചു. ഇത് മറാത്ത്വാഡയിലും വടക്കൻ മഹാരാഷ്ട്ര പ്രദേശങ്ങളിലും പൂർണ്ണമായ വിളവെടുപ്പ് നഷ്ടത്തിലേക്ക് നയിച്ചു എന്നു കർഷകർ പറയുന്നു.

ആലിപ്പഴവർഷത്തിൽ ഗോതമ്പ്, പച്ചക്കറികൾ, പയർ, മറ്റ് വിളകൾ എന്നിവ നശിച്ചതിനെത്തുടർന്ന് നന്ദേഡ് ജില്ലയിലെ നാല് ഗ്രാമങ്ങളിലെ കർഷകരുടെ വിളവെടുപ്പ് നിർത്തിവെച്ചു. ഭരദ്, ന്യൂഗ, മുത്ഖേഡ് എന്നിവ ആലിപ്പഴം ബാധിച്ച മറ്റ് പ്രദേശങ്ങളാണെന്ന് ഡോംഗർഗാവ് ഗ്രാമത്തിലെ കർഷകനായ സായിനാഥ് പറഞ്ഞു. കാലവർഷക്കെടുതിയിലും, ആലിപ്പഴ വർഷത്തിലുമായി മഹാരാഷ്ട്രയിൽ ഏകദേശം 18,000 ഹെക്ടർ കൃഷിഭൂമി പൂർണമായും നശിച്ചു. 

ആയിരക്കണക്കിന് ആളുകളെ ബാധിച്ച അതിരൂക്ഷമായ കാലാവസ്ഥ പ്രധാനമായും, സംസ്ഥാനത്തെ ഈ ഗ്രാമങ്ങളിൽ വളരെ മോശമായി അനുഭവപ്പെട്ടു. ജൽന, ഹിംഗോലി, ഔറംഗബാദ്, ബീഡ് ജില്ലകളിലാണ് മഴ റിപ്പോർട്ട് ചെയ്തതെന്ന് ജൽനയിലെ കർഷകർ പറഞ്ഞു. നിലവിലെ കടമായ 1.20 ലക്ഷം രൂപയ്‌ക്ക് മുകളിൽ കൂടുതൽ വായ്പകൾ തേടേണ്ടിവരുമെന്ന് കർഷകർ പറഞ്ഞു. മറാത്ത്‌വാഡയ്ക്ക് പുറമേ, നാസിക്, ജൽഗാവ്, നന്ദുർബാർ, ധൂലെ എന്നിവ ഉൾപ്പെടുന്ന വടക്കൻ മഹാരാഷ്ട്രയിലും മാർച്ച് 16 ന് പുലർച്ചെ കനത്ത മഴ ലഭിച്ചു. ധൂലെയിൽ 860 ഹെക്ടർ, ജൽഗാവിൽ 565 ഹെക്ടർ, നാസിക്കിൽ 119 ഹെക്ടർ, നന്ദുർബാർ, സമീപ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ 1,500 ഹെക്ടർ വിസ്തൃതിയിൽ നാശനഷ്ടമുണ്ടായതായി കൃഷി വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നു.

ഗോതമ്പ്, പയർ, പച്ചക്കറികൾ, വാഴ, മുന്തിരി എന്നിവയുടെ നഷ്ടമാണ് കർഷകർ അറിയിച്ചിരിക്കുന്നത്. മാർച്ച് 4 നും മാർച്ച് 8 നും ഇടയിൽ പെയ്ത കാലവർഷക്കെടുതിയിൽ 17,000 ഹെക്ടറിലെ വിളവെടുപ്പ് പൂർണമായും നശിച്ചു. മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും വാരാന്ത്യം വരെ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം വ്യാപകവും മിതമായതുമായ മഴ മാർച്ച് 19 വരെ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയെ ബാധിക്കുമെന്ന് ഐഎംഡിയുടെ ദൈനംദിന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ഒറ്റപ്പെട്ട ആലിപ്പഴം പെയ്യാൻ സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മഹാരാഷ്ട്രയിൽ ഉള്ളി പ്രതിസന്ധി: ഡിമാൻഡ് കുറഞ്ഞതും കയറ്റുമതി മോശമായതും കർഷകരെ തളർത്തുന്നു

English Summary: Unpredictable rain damages Maharashtra's 18,000 hectares of crop land

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds