കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതിയിലും,അനേകം ആളുകളുടെ മരണത്തിലും ഐകരാഷ്ട്രസഭ അതീവ ദുഃഖം രേഖപ്പെടുത്തി. ഐകരാഷ്ട്ര സഭ കേരളത്തിലെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് സെക്രട്ടറി ജനറൽ അന്‍േറാണിയോ ഗുട്ടെറസ് അറിയിച്ചതായി അദ്ദേഹത്തിൻ്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു .
ഇന്ത്യയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും രൂക്ഷമായാ വെള്ളപ്പൊക്കത്തിൽ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു വെന്നും സ്റ്റീഫൻ ഡുജാറിക് വ്യക്തമാക്കി.
ഇന്ത്യ ഐകരാഷ്ട്ര സഭയോട് എന്തെകിലും സഹായം അഭ്യർഥിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ത്യ ഇതുവരെ സഹായം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും, പ്രകൃതിദുരന്തങ്ങൾ നേരിടാൻ ഇന്ത്യക്ക് മികച്ച സുഘടിത സംവിധാനം ഉണ്ടെന്നും ഡുജാറിക് പറഞ്ഞു.
Share your comments