1. News

ഓലചുരുട്ടി, തണ്ടുതുരപ്പൻ - ഇവക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ട്രൈക്കോഗ്രാമയുടെ മുട്ടകാർഡുകൾ

നെൽകർഷകരുടെശ്രദ്ധയ്ക്ക് വിരിപ്പ് കൃഷി ചെയ്യുന്ന ഇടങ്ങളിൽ പ്രധാനമായുംകാണുന്ന രോഗങ്ങളാണ് പോള അഴുകൽ, വാരിപൂ അഥവാ ലക്ഷ്മിരോഗം എന്നിവ.

Arun T
വിരിപ്പ് കൃഷി
വിരിപ്പ് കൃഷി

നെൽകർഷകരുടെശ്രദ്ധയ്ക്ക്

വിരിപ്പ് കൃഷി ചെയ്യുന്ന ഇടങ്ങളിൽ പ്രധാനമായുംകാണുന്ന രോഗങ്ങളാണ് പോള അഴുകൽ, വാരിപൂ അഥവാ ലക്ഷ്മിരോഗം എന്നിവ.

കതിരിനെ പൊതിയുന്ന കൊടിയോലയുടെ പോളയിലാണ് അഴുകൽരോഗം കാണുന്നത്. പോള അഴുകുന്നതോടെ കതിര് പുറത്തേക്കു വരുന്നത് തടസ്സപ്പെടും. പുറത്തുവന്നാൽ തന്നെ അത് പതിരായും മാറും. ധാരാളം ജൈവവളം, വേപ്പിൻ പിണ്ണാക്ക്, മിതമായ നൈട്രജൻ വളങ്ങളുടെ ഉപയോഗം, പൊട്ടാഷിൻറെ ലഭ്യത എന്നിവ രോഗത്തിൻറെ കാഠിന്യം കുറയ്ക്കും.

ലക്ഷ്മിരോഗം വരുമ്പോൾ നെന്മണികൾ അതിൻറെ ഇരട്ടിയോളം വലുപ്പത്തിൽ ഗോളാകൃതിയിൽ കുമിളിന്റെ സ്പോറുകൾ ആയി കട്ടയായി മാറുന്നു. അവ ആദ്യം മഞ്ഞനിറവും ക്രമേണ പച്ചനിറമോ കറുപ്പുനിറമോ ആകുന്നു. ഇതിനെ നിയന്ത്രിക്കാൻ രോഗം വരാൻ സാധ്യതയുള്ള പാടങ്ങളിൽ മുൻകരുതലായി ടിൽറ്റ്1 മി.ലി /ലിറ്റർതളിക്കുക. പൂവിട്ടതിനുശേഷം രോഗം കാണുകയാണെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 1.5 ഗ്രാം/ലിറ്റർ അഥവാ മാങ്കോസെബ് 2 ഗ്രാം/ലിറ്റർ രാവിലെയോ വൈകീട്ടോ തളിക്കുക.

കീടങ്ങളിൽ പ്രധാനികളായ ഓലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയുടെ ആക്രമണമാണ് വിരിപ്പ് കൃഷി ചെയ്യുന്നിടങ്ങളിൽ കാണാറുള്ളത്. ഇവക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ട്രൈക്കോഗ്രാമയുടെ മുട്ടകാർഡുകൾ.

മുട്ടകാർഡുകൾ നെല്ല് വിതച്ചv 25 ദിവസങ്ങൾക്കു ശേഷം ഏക്കറിന് 2 സി സി എന്ന തോതിൽ കൃഷിയിടങ്ങളിൽ ഉപയോഗിക്കാം. ഇപ്രകാരം 10 ദിവസം ഇടവിട്ട് 4-5 പ്രാവശ്യം ആവര്ത്തി ക്കുക. മുട്ടകാർഡുകൾ വയ്ക്കുമ്പോൾ മഴ നനയാതെ പ്ലാസ്റ്റിക്ക് കപ്പുകളിൽ വെയ്ക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

തയ്യാറാക്കിയത് : ഡോ. ദീപ ജെയിംസ് , അസിസ്റ്റന്റ് പ്രൊഫസ്സർ, കെ.വി.കെ , തൃശ്ശൂർ
ICAR - KRISHI VIGYAN KENDRA, THRISSUR
KERALA AGRICULTURAL UNIVERSITY
KAU P.O – 680 656 Vellanikkara, Thrissur
Email: kvkthrissur@kau.in

English Summary: USE TRICODERMA CARD AGAINST PEST IN PADDY FARMING

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds