വി.ഡ്രോണ്‍ കൃഷിയിടങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിനും,വിളകളുടെ ആദായം, വിളവ് എന്നിവ വര്‍ധിപ്പിക്കുന്നതിന് ,കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്തിനും മറ്റുമായി ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു.ഡ്രോണ്‍ വിന്യാസനത്തിനായി ഏക്കറിന് 400 മുതല്‍ 800 രൂപവരെയാണ് കര്‍ഷകരില്‍നിന്നും ഈടാക്കുന്നത്.അവര്‍ വികസിപ്പിച്ചിരിക്കുന്ന സോഫ്ട്വെയര്‍ മണ്ണിന്റെ ഫലഭൂയിഷ്ടതയെക്കുറിച്ചും മറ്റും വിശകലനം നടത്തി കര്‍ഷകര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്നു.
ഈ ഡ്രോണുകള്‍ കര്‍ണാടകത്തില്‍ പരീക്ഷിച്ചു കഴിഞ്ഞുവെന്നും, നാനൂറോളം കര്‍ഷകരാണ് ഇത് ഉപയോഗിച്ചതെന്നും ആന്ധ്രാപ്രദേശിലും ചില കാര്‍ഷിക വ്യവസായങ്ങള്‍ ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നെന്നും മണിപ്പൂരിയ പറഞ്ഞു.
കര്‍ഷകരുടെ ദുരിതങ്ങളെക്കുറിച്ചു കേള്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും, ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാമെന്നും മണിപ്പൂരിയ പറയുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ആന്‍ഡ് ടെക്‌നോളജിയുടെ (ഐ ക്രീയേറ്റ്) സഹായത്തോടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
Share your comments