<
  1. News

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്; നിയമനം നടത്തുന്നു

ഡിസംബർ 1 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി നാലാം ഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു

Darsana J
കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്; നിയമനം നടത്തുന്നു
കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ്; നിയമനം നടത്തുന്നു

സംസ്ഥാനത്ത് കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി വാക്‌സിനേറ്റർമാരെയും സഹായികളെയും താൽകാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഡിസംബർ 1 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി നാലാം ഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നത്. കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പശുഎരുമ എന്നിവയ്ക്ക് വാക്സിനേഷൻ നൽകും.

കൂടുതൽ വാർത്തകൾ: റേഷൻ കടകളിൽ 'വെറും 10 രൂപയ്ക്ക്' കുപ്പിവെള്ളം!

ആർക്കൊക്കെ അപേക്ഷിക്കാം

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെപരിചയസമ്പന്നരായ സർവ്വീസിൽ നിന്നും വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, ഫീൽഡ് ഓഫീസർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതുംകേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് വാക്സിനേറ്ററായി പ്രവർത്തിക്കാൻ അപേക്ഷിക്കാം. 21 ദിവസത്തെ ക്യാമ്പെയ്‌നിൽ പങ്കെടുത്ത് വാക്‌സിനേഷൻ നടത്തുന്നതിന് പരമാവധി 15000 രൂപ ഓണറേറിയമായി നൽകും. കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്‌സിനേഷൻ ചാർജ്ജും നൽകും.

സഹായി നിയമനം

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.ഇ  പാസ്സായവർ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥല പരിചയമുളളതും, കായിക ക്ഷമതയുളളതും, ജനസമ്മതിയുളളവരുമായ യുവതീ - യുവാക്കൾക്ക് സഹായികളായി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുളളവർക്ക് മുൻഗണന നൽകും. 21 ദിവസത്തെ ക്യാമ്പെയിൻ കാലയളവിലേക്ക് പരമാവധി 10,000 ഓണറേറിയം നൽകും.

അപേക്ഷ എങ്ങനെ

വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം തങ്ങളുടെ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള മൃഗാശുപത്രിയിലെ സ്ഥാപനമേധാവി (ചീഫ് വെറ്ററിനി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുമ്പാകെ നവംബർ 29 ന് ഉച്ചയ്ക്ക് 12 ന് മുൻപായി അപേക്ഷ നേരിട്ട് സമർപ്പിക്കണം. അപേക്ഷയിൽ അഡ്രസ്സും, മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം. ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകരുടെ നിയമനം ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.

English Summary: Vaccinators and assistants are temporarily required for foot-and-mouth disease vaccination of cattle in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds