കാര്‍ഷികമേഖലയില്‍ നിന്ന് മികച്ച വരുമാനം ഉറപ്പാക്കാനും വിപണനമേഖലയിലെ പ്രതിസന്ധി മറികടക്കാനും ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന പഞ്ചദിന അന്താരാഷ്ട്ര ശില്പശാലയ്ക്കും പ്രദര്‍ശനത്തിനും ( വൈഗ 2017 ) തുടക്കമായി.ഡിസംബർ 27 മുതൽ 31 വരെ തൃശൂരിലാണ് മേള നടക്കുന്നത്.
കാര്‍ഷികമേഖലയെപ്പറ്റി എല്ലാത്തരം അറിവും നേട്ടവും വിവരിക്കുന്നതാണ് ശില്പശാലയും പ്രദര്‍ശനവും. കാര്‍ഷികരംഗത്ത് സുസ്ഥിര വികസനത്തിന് പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതലമുറയെ പരിപോഷിപ്പിച്ചെടുക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.
ശില്പശാലയില് തായ്ലാന്ഡ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. യുവകര്‍ഷകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുവാന്‍ യുവകര്ഷകസംരംഭക സംഗമം, സ്കൂള്‍ വിദ്യാര്‍ഥികളെ കൃഷിയോട് താത്പര്യമുള്ളവരാക്കാന് വിവിധ കലാമത്സരങ്ങള്‍ തുടങ്ങിയവ ഇതിൻ്റെ ഭാഗമായുണ്ട്.
തിരഞ്ഞെടുക്കെപ്പട്ട ജില്ലകളിൽ പ്രത്യേക കാർഷിക ഉൽപന്നങ്ങൾക്കായി അേഗ്രാപാർക്കുകളുടെ രൂപവത്കരണം, നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാക്കിക്കൊണ്ട് ഉൽപന്ന സംസ്കരണത്തിനായുള്ള ഇൻക്യുബേഷൻ സെൻററുകളുടെ പ്രവർത്തനം, കർഷകർക്ക് ഉപയോഗിക്കാൻ പറ്റുന്ന ലഘു യന്ത്രങ്ങളുടെയും, ചെറുധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി തുടങ്ങിയ പല പദ്ധതികൾ ഇതിൽ ഉൾപ്പടുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടാതെ, മൂല്യവര്‍ധിത സാങ്കേതികവിദ്യ, കൃഷി ഉപകരണങ്ങള്‍, ഉത്പന്നനിര്മാണ സാമഗ്രികള്‍, നഴ്സറികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും .ഉണ്ടാകും. നാടന്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെ 500 സ്റ്റാളുകളാണുള്ളത്.
ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. രാജന് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, കാര്‍ഷികോത്പാദന കമ്മിഷണര്‍ ടീക്കാറാം മീണ, കാര്‍ഷികവകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share your comments