മൂന്നാമത് വൈഗ അന്താരാഷ്ട്ര കാര്‍ഷിക ശില്‍പശാലക്ക് ഇന്ന് തൃശൂരില്‍ തുടക്കമാകും. കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധനവിനും അതുവഴി കര്‍ഷക സംരംഭകത്വം വളര്‍ത്തുന്നതിനും നിര്‍ണായകമായ പങ്ക് വഹിച്ച വൈഗ(VALUE ADDITION FOR INCOME GENERATION IN AGRICULTURE) കൃഷി ഉന്നതി മേള ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ചര്‍ച്ചയാവും. പ്രളയാനന്തര കേരള പുനര്‍ നിര്‍മ്മാണത്തില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പങ്കാണ് മേളയുടെ പ്രധാന ചര്‍ച്ചാ വിഷയം കാര്‍ഷിക കേരളത്തിൻ്റെ പുനര്‍ജനി, സുഗന്ധ വിളകള്‍, പുഷ്പകൃഷി, പഴം പച്ചക്കറികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മറ്റു ചര്‍ച്ച വിഷയങ്ങള്‍.
ഭാരതീയ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ കൃഷി ഉന്നതി മേളയുമായി സഹകരിച്ചാണ് ഇത്തവണ വൈഗ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ICAR, APEDA, NIST, KAU, NRCB, IIFT, ICRISAT, CIFT, IIHR, IISAR എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ക്കൊപ്പം ആസ്ത്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും പ്രബന്ധാവതരണവുമായി ബന്ധപ്പെട്ട് വിവിധ വേദികളിലെത്തും. ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് വൈഗയുടെ സംഘാടനം.കാര്‍ഷിക മേഖലയിലെ 350 ഓളം മൂല്യവര്‍ദ്ധന സംരംഭകരുടെ സ്റ്റാളുകളും വിവിധ സെമിനാറുകളും മേളയുടെ ഭാഗമായി ഉണ്ടാകും
കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതിക വിദ്യകളുടെ കൈമാറ്റം മേളയില്‍ വെച്ച് നടക്കും. ഈ മാസം 30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി.
English Summary: VAIGA 2018 at Trissur
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments