1. News

വൈക 2021 ഏഴ് ദിവസത്തെ മേള:മന്ത്രി വി.എസ് സുനിൽ കുമാർ

വൈക 2021 ഏഴുദിവസം നിൽക്കുന്ന മേളയായിരിക്കുമെന്ന് എന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. വൈഗയുടെ സമാപന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി .വൈഗയുടെ റിസോഴ്സ് സെന്ററകൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നു അദ്ദേഹം പറഞ്ഞു.ഇവിടെ സംരംഭകർക്ക്‌ സാങ്കേതിക,സാമ്പത്തിക സഹായം നൽകും.

Ajith Kumar V R
v.s.sunil kumar

വൈക 2021 ഏഴുദിവസം നിൽക്കുന്ന മേളയായിരിക്കുമെന്ന് എന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. വൈഗയുടെ സമാപന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി .വൈഗയുടെ റിസോഴ്സ് സെന്ററകൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നു അദ്ദേഹം പറഞ്ഞു.ഇവിടെ സംരംഭകർക്ക്‌ സാങ്കേതിക,സാമ്പത്തിക സഹായം നൽകും.രണ്ടു വർഷം കൊണ്ട് 350 കാർഷിക സംഭരംഭങ്ങൾ വളർത്തിയെടുക്കാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്.അന്താരാഷ്‌ട്ര നിലവാരമുള്ള ഉത്പന്നങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ള പാക്കറ്റുകളിൽ ലഭ്യമാക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങുമായി ധാരണാപത്രം ഒപ്പു വെക്കും. ഈ മാസം 15ന് ഇതിൻ്റെ ചർച്ചകൾ ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു .പഴം പച്ചക്കറി കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്തുവാനായി സ്റ്റാർട്ടപ്പുകളുമായി ചേർന്ന് വിപണി ഇടപെടലുകൾ നടത്തും.അട്ടപ്പാടിയിലെ മില്ലെറ്റ് വില്ലേജിൽ ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങൾ ന്യായമായ വില നൽകി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കും

.കേരളത്തിലെ ഏറ്റവും വലിയ കൃഷി ആരോഗ്യ പദ്ധതിയായ 'ജീവനിയുടെ' വൻ തോതിലുള്ള ക്യാമ്പെയ്‌നുകൾ ഉടൻ ആരംഭിക്കും. വൈകയിൽ ഉയർന്നുവന്ന വ്യവസായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുവാൻ വരുന്ന മെയ് മാസം എറണാകുളത്ത്‌ വ്യവസായ വകുപ്പും, ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രീസുമായി ചേർന്ന് ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തും.പഴം ,പച്ചക്കറി, പൂവ്, തെങ്ങ് എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തി 50 ഫാർമേസ് പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങും മന്ത്രി പറഞ്ഞു. നമ്മുടെ ഉത്പ്പന്നങ്ങൾ ലോക വിപണിക്കയിലേക്ക് കൂടുതലായി എത്തിക്കാൻ എ. പി ഇ. ഡി. എ( apeda) ഷിപ് മെൻറ് പ്രോട്ടോകോൾ എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കും. കേരളം കോൺട്രാക്ട് കൃഷിക്ക് എതിരാണെന്നും കർഷകരെ സ്വയം പര്യാപ്‌തരാക്കുകയാണ് സർക്കറിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

English Summary: Vaiga 2021 will be a 7 day event; Minister V.S Sunil Kumar

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds