കേരളത്തിന്റെ കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ, വളരെ പെട്ടെന്ന് പരിഹരിക്കാനും ചുരുങ്ങിയ മണിക്കൂറിനുള്ളിൽ തന്നെ പ്രതിവിധി കാണാനും വേണ്ടി സംഘടിപ്പിക്കുന്ന വൈഗ- അഗ്രി ഹാക്ക് '23, ഹാക്കത്തോൺ 2023 ന്റെ ഓദ്യോഗിക ഉദ്‌ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, വെള്ളയാണി കാർഷിക സർവകലാശാലയിൽ വെച്ചു ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബി അശോക് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ അഞ്ചു കെ. എസ് ഐഎഎസ് സ്വാഗതപ്രഭാഷണം നടത്തി. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ ജബ്ബാർ അഹമ്മദ് പരിപാടിയെക്കുറിച്ചു വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ കാർഷിക മേഖലയിൽ നിലനിൽക്കുന്ന 15 ഓളം പ്രശ്നങ്ങൾ പരിഹരിക്കാനായി, കാർഷിക മേഖലയിലെ, വിവിധ വിഷയങ്ങളിൽ പരിജ്ഞാനം നേടിയ വിദഗ്ദ്ധരായ 30 ഓളം ടീം അംഗങ്ങൾ ചേർന്ന്, 36 മണിക്കൂർ വിശ്രമമില്ലാതെ കർഷകരുടെ പ്രശനങ്ങൾ പരിഹരിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു പരിപാടിയാണ് വൈഗ 2023 - അഗ്രി ഹാക്കത്തോൺ.
അഗ്രി ഹാക്കത്തോണിൽ കാർഷിക മേഖലയിലെ വിദഗ്ദ്ധരും, അധ്യാപകരും, അഗ്രി സ്റ്റാർട്ടപ്പ് സംരംഭകരും, വിദ്യാർത്ഥികളും, സ്റ്റാർട്ടപ്പുകളും എഫ്പിഒകളും പങ്കെടുക്കുന്നു. മനുഷ്യരഹിതമായി തേങ്ങാ ഇടനായി റോബോർട്ട്, കുരുമുളക് കർഷകർക്കായി പ്രേത്യക മൊബൈൽ ആപ്പ്, വിത്ത് നടുന്നത് തൊട്ട് വിളവെടുപ്പ് വരെ വിളയെ നിരീക്ഷിക്കാനും, പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കാനായി കഴിയുന്ന വെബ്സൈറ്റുകളുമായി വൈഗ അഗ്രി ഹാക്കത്തോണിനെ വ്യത്യസ്തമാക്കുന്നു.
കാർഷിക ഉത്പ്പനങ്ങൾ ഓൺലൈൻ ആയി വിൽക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ്, കൊറിയർ ചെയ്യാവുന്ന പ്ലാസ്റ്റിക് രഹിത പായ്ക്കിംഗ് സംവിധാനം തുടങ്ങി നിരവധി നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും ചടങ്ങിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോളേജ് കാറ്റഗറിയിൽ നിന്ന് 15 ടീം അംഗങ്ങളും, സ്റ്റാർട്ടപ്പ് കാറ്റഗറിയിൽ എട്ടു ടീമും , ഓപ്പൺ കാറ്റഗറിയിൽ ഏഴും ടീമുകളും അഗ്രി ഹാക്കത്തോണിൽ പങ്കെടുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ നിലവിൽ 3000ത്തോള്ളം അഗ്രി സ്റ്റാർട്ടപ്പുകളുണ്ട്: പ്രധാനമന്ത്രി
Share your comments