1. News

VALIMAI BUMPER OFFER; 2999 രൂപയ്ക്ക് മുകളിൽ വീട്ടുസാധനങ്ങൾ വാങ്ങിയാൽ തലൈയുടെ 'വലിമൈ' ടിക്കറ്റും പോപ്കോണും ഫ്രീ

തമിഴ്നാടിന് പുറമെ, കേരളത്തിലെ തിയേറ്ററുകളിലും വലിമൈയ്ക്കായി വൻ ആവേശമാണ്. കേരളത്തിലെ ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിങ് പോലും റെക്കോഡ് വിൽപന സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ- പാക്ക്ഡ് മാസ് തമിഴ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോകുമ്പോഴും സൗജന്യമായി ടിക്കറ്റ് ലഭിക്കാനുള്ള ഒരു മികച്ച അവസരമാണ് ആരാധകർക്കായി ലഭിക്കുന്നത്.

Anju M U
valimai
'വലിമൈ' ടിക്കറ്റും പോപ്കോണും ഫ്രീ; അറിയാം കൂടുതൽ വിവരങ്ങൾ

ആവേശത്തിമർപ്പിലാണ് തമിഴകവും തല ഫാൻസും. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന അജിത്ത് ചിത്രം വലിമൈ രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. തമിഴ്നാടിന് പുറമെ, കേരളത്തിലെ തിയേറ്ററുകളിലും വലിമൈയ്ക്കായി വൻ ആവേശമാണ്. കേരളത്തിലെ ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിങ് പോലും റെക്കോഡ് വിൽപന സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ബന്ധപ്പെട്ട വാർത്തകൾ: KSIDC, വനിതാ സംരംഭകർക്ക് 25 ലക്ഷം വരെ വായ്പ നൽകുന്നു; ഇന്ന് അ‌വസാന തീയതി

തമിഴിലും ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലുമായി പ്രദർശനത്തിനൊരുങ്ങുന്ന വലിമൈ ചിത്രത്തിന്റെ തിരുവനന്തപുരം ഏരീസ് പ്ലക്സിലെ അഞ്ച് സ്‍‍പെഷ്യല്‍ ഷോകളുടെയും ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. തമിഴ്നാട്ടിലാകട്ടെ 90 ശതമാനം തിയേറ്ററുകളിലും വലിമൈ റിലീസിനെത്തുന്നതിനാൽ ചിത്രം ബ്ലോക്ബസ്റ്റർ റെക്കോഡ് തീർക്കുമെന്നതും ഉറപ്പാണ്.

ആക്ഷൻ- പാക്ക്ഡ് മാസ് തമിഴ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോകുമ്പോഴും സൗജന്യമായി ടിക്കറ്റ് ലഭിക്കാനുള്ള ഒരു മികച്ച അവസരമാണ് ആരാധകർക്കായി ലഭിക്കുന്നത്. ടിക്കറ്റ് മാത്രമല്ല, സിനിമയുടെ സസ്പെൻസിനും ട്വിസ്റ്റിനുമൊപ്പം അൽപം പോപ്കോണും കൂൾഡ്രിങ്ക്സും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും ഫ്രീയാണ്. ടിക്കറ്റും പോപ്കോണും കൂൾ ഡ്രിങ്ക്സും സൗജന്യമായി നേടിക്കൊണ്ട് വലിമൈ കാണാനുള്ള ഈ സുവർണാവസരത്തെ കുറിച്ചാണ് ചുവടെ വിശദമാക്കുന്നത്.

തലൈയുടെ വലിമൈ ടിക്കറ്റും പോപ്കോണും കൂൾ ഡ്രിങ്ക്സും ഫ്രീ (Thalai Film Valimai Ticket Free With Popcorn And Cool Drinks)

കേന്ദ്ര സർക്കാർ സ്ഥാപനമായ SIMCOയാണ് അജിത്ത് ആരാധകർക്കായി ഈ ബമ്പർ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്.

2999 രൂപയിൽ കൂടുതൽ പൈസയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങിയാൽ വലിമൈ സിനിമയുടെ ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുമെന്നാണ് സൗത്ത് ഇന്ത്യൻ മൾട്ടിനാഷണൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ സെന്റർ (South Indian Multinational Co-operative Store Center) അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ വെല്ലൂർ കോർപ്പറേഷന്റെ പേപ്പർ വർക്ക്ഷോപ്പ് മേഖലയിലുള്ള SIMCOയിലാണ് ഇത്തരമൊരു വിളംബരം ഉണ്ടായിരിക്കുന്നത്. ഇവിടത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ, അജിത് നായകനായ ‘വലിമൈ’ എന്ന സിനിമയുടെ ടിക്കറ്റുകൾ സൗജന്യമാണെന്ന് സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ള ബാനറിൽ പറയുന്നു.
500 രൂപയാണ് ടിക്കറ്റിന്റെ വില. ഇതിന് പുറമെ പോപ്കോണും കൂൾ ഡ്രിങ്ക്സും സൗജന്യമാണെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് റെക്കോഡ് വേഗത്തിൽ വിറ്റഴിയുമ്പോഴും ഇങ്ങനെയൊരു ഓഫർ വച്ചിരിക്കുന്നതിനാൽ വലിമൈ ശരിക്കും ആരാധകർക്ക് തിരുവിഴൈ ആയിരിക്കുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂറാണ്. ഒരിടവേളയ്ക്ക് ശേഷം അജിത്ത് പൊലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ബസ് ചേസിങ് അടക്കമുള്ള ത്രില്ലിങ് രംഗങ്ങൾ ചിത്രത്തിലുണ്ട്.
ഹുമ ഖുറേഷിയാണ് വലിമൈയിലെ നായിക. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിജയ് വേലുക്കുട്ടി എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറാമാൻ നിരവ് ഷായാണ്. ഫെബ്രുവരി 24നാണ് വലിമൈയുടെ റിലീസ്.

English Summary: VALIMAI BUMPER OFFER; Buy With More Than Rs.2999, Will Get 'Valimai' ticket Free With Popcorn And Cool Drinks

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds