ആലപ്പുഴ എസ് ഡി (S.D കോളേജ്) വിദ്യാർത്ഥികൾ അവരുടെ ആദ്യ സ്റ്റാർട്ട് അപ്പ്( start-up) സംരംഭം. ആരംഭിച്ചു. .കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ ജനോപകാരപ്രദമായ ഗവേഷണ ഫലങ്ങൾ വിപണിയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി "ഐക്കോടെക് " (EichhoTech),എന്ന പേരിൽ ഒരു സ്റ്റാർട്ട്അപ്പ് തുടങ്ങുന്നു. ഗവേഷകനായ അനൂപ് കുമാർ. വി, സുവോളജി പൂർവ്വ വിദ്യാർത്ഥികളായ ഹരീ കൃഷ്ണ, ഐസക് ജോർജ്, ആര്യ. എസ് എന്നിവരാണ് സ്ഥാപകർ. ഡോ.ജി. നാഗേന്ദ്ര പ്രഭു മെൻ്ററായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പിലൂടെ കുളവാഴയിൽ നിന്നുള്ള തിരഞ്ഞെടുത്ത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് ( value added products) വിപണിയിലെത്തിക്കുവാൻ ഉദ്ദേശിക്കുന്നത്.
എസ്.ഡി.യിൽ നിന്നുള്ള ആദ്യത്തെ സ്റ്റുഡന്റ് സ്റ്റാർട്ടപ്പാണിത് . അകത്തും പുറത്തും വളർത്താവുന്ന സസ്യങ്ങൾക്കായുള്ള ജീർണ്ണിക്കുന്ന ( biodegradable) കലങ്ങൾ, മൾട്ടി പർപ്പസ് ബോർഡുകൾ(multipurpose boards) , പേനകൾ, എക്‌സ്‌ക്ലൂസീവ് ഡിസൈനർ കലാസൃഷ്ടികൾ, സുവനീറുകൾ എന്നിവ വാട്ടർ ഹയാസിന്ത് നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.കേരള സർക്കാരിൻ്റെ യുവ ഗവേഷകർക്കുള്ള മൽസരത്തിൽ വിജയിച്ച ഇവർക്ക് വരുന്ന 3 വർഷത്തേക്ക് സാമ്പത്തിക സഹായവും സാങ്കേതിക വിദഗ്ദരുടെ ഉപദേശങ്ങളും ലഭിക്കും.ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം. ആലപ്പുഴ എം.പി. ശ്രീ.എ.എം. ആരിഫ് ലോക പരിസ്ഥിതി ദിനമായ (05-06-2020) നിർവ്വഹിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി-കിസാൻ യോജനയുടെ അടുത്ത ഗഡു കൃഷിക്കാർക്ക് ഉടൻ ലഭിക്കും; ഉള്ളിൽ പൂർണ്ണ വിശദാംശങ്ങൾ
Share your comments