വാമനപുരം ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ വാമനപുരം നദി മാലിന്യ മുക്തമാക്കുന്നതിന് പുതിയ പദ്ധതിയുമായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത്. 'വാമനപുരം നദി മാലിന്യ മുക്തമാക്കല്‍' പദ്ധതിയുടെ ആദ്യഘട്ട യോഗം നടന്നു.
വാമനപുരം നദി ജലസമൃദ്ധവും ശുദ്ധിയുള്ളതുമാക്കുക, നീരൊഴുക്ക് വര്‍ധിപ്പിക്കുക, അപചയത്തിന്റെയും ശോഷണത്തിന്റെയും മലിനീകരണത്തിന്റെയും കാരണങ്ങള്‍ വിശകലനം ചെയ്യുക. നദിയുടെ പുനരുജ്ജീവന പദ്ധതികള്‍ തയ്യാറാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നദിയുടെ ഉത്ഭസ്ഥാനം മുതല്‍ നദി ഒഴുകി വാമനപുരം ബ്ലോക്ക് പ്രദേശത്ത് അവസാനിക്കുന്നതു വരെയുള്ള പരിധിയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നദിയുടെ ഉല്‍ഭവസ്ഥാനം മുതലുള്ള സ്ഥല പഠനം, ശാസ്ത്രീയ നദി പഠനം, ബോധവല്‍ക്കരണം, ശുചീകരണ ഉപാധികള്‍ സ്ഥാപിക്കല്‍, മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സി.സി.ടിവി ക്യാമറകള്‍ സ്ഥാപിക്കല്‍, വേലികളും വയര്‍മെഷുകളും സ്ഥാപിക്കല്‍,നദിയുടെ സമീപമുള്ള വീടുകളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക.
വാമനപുരം നദി മാലിന്യ മുക്തമാക്കും
വാമനപുരം ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ വാമനപുരം നദി മാലിന്യ മുക്തമാക്കുന്നതിന് പുതിയ പദ്ധതിയുമായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത്
Share your comments