ആലപ്പുഴ: സംസ്ഥാന വനം വന്യജീവി വകുപ്പ് , ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാർഡ്.
പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്കാണ് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ, പരിസ്ഥിതിപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ഈ അവാർഡിനായി പരിഗണിക്കുന്നതാണ്.
താല്പര്യമുള്ളവർ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത അപേക്ഷഫോമിൽ പൂരിപ്പിച്ച അപേക്ഷയും അപേക്ഷകൻ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും സഹിതം 2020 ജൂൺ 30ന് വൈകിട്ട് അഞ്ചിനകം സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ സമർപ്പിക്കണം. മുൻവർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവൽക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0477 2246034.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൂപ്പെത്തും മുൻപേ .... മഴ വിളവെടുത്തു
Share your comments